പെട്ടിമുടിയില്‍ കനത്ത മഴ: ഉരുള്‍പൊട്ടല്‍ ഭീഷണി ; 90 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

Spread the love

ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയില്‍ മഴ കനത്തു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തോരാതെ മഴപെയ്യുന്നത് പെട്ടിമുടി നിവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്. 90 കുടുംബങ്ങളെ ഇവിടെ നിന്നും അടിയന്തരമായി മാറ്റി പാര്‍പ്പിച്ചു.

രാജമല എല്‍.പി സ്‌കൂളിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്. പെട്ടിമുടി ദുരന്തത്തിന് രണ്ടാണ്ട് ആകും മുമ്പെ വീണ്ടും ഉരുള്‍പൊട്ടുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്ടിമുടിയിലും പരക്കേ മഴയുണ്ടിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 90 മില്ലിമീറ്റര്‍ മഴ ഈ മേഖലയില്‍ പെയ്തതായാണ് കണക്ക്. മുമ്പ് ദുരന്തമുണ്ടായ പ്രദേശങ്ങളിലെല്ലാം മഴവെള്ളപാച്ചിലുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പെട്ടിമുടിയാറ്റിലും നീരൊഴുക്ക് വര്‍ദ്ധിച്ചു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!