മൂന്നാറിൽ മൂന്നിരട്ടി മഴ ; പെട്ടിമുടിയിലും മാറാതെ ആശങ്ക

Spread the love

ജില്ലയിൽ ഇടവിട്ട് മഴ തുടരുന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ചു കാര്യമായ കെടുതികൾ ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാൽ ആശങ്ക നിലനിൽക്കുകയാണ്. ഹൈറേഞ്ചിലെ പല മേഖലകളിലും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 71.86 മില്ലീമീറ്റർ മഴയാണ്.

ദേവികുളം, ഇടുക്കി താലൂക്കുകളിലാണ് കൂടുതൽ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജില്ലയിൽ അടുത്ത 2 ദിവസം യെലോ അലർട്ടുണ്ട്. ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

https://www.amazon.in/tryprime?tag=channeltoday2-21

 മൂന്നാറിൽ മൂന്നിരട്ടി മഴ

മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നാറിൽ ഈ ജൂലൈയിൽ ആദ്യ പത്ത് ദിവസം ലഭിച്ചത് മൂന്നിരട്ടി മഴ. തുടർച്ചയായ മഴയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഈ മാസം ഒന്നുമുതൽ പത്ത് വരെ മൂന്നാറിൽ 85 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20 സെന്റിമീറ്ററായിരുന്നു മഴയളവ്. കഴിഞ്ഞ വർഷത്തെക്കാൾ 56 സെന്റിമീറ്റർ അധികം മഴയാണ് ഇക്കുറി ലഭിച്ചത്.

അതേസമയം 2021 ജൂണിൽ 49.86 സെന്റിമീറ്റർ മഴ ലഭിച്ചപ്പോൾ കഴിഞ്ഞ മാസം അത് 32.49 സെന്റിമീറ്ററായി കുറഞ്ഞു. നവീകരണ ജോലികൾ പുരോഗമിക്കുന്ന ദേശീയപാത 85ലെ മൂന്നാർ-ബോഡിമെട്ട് ഭാഗത്താണ് മണ്ണിടിച്ചിൽ കൂടുതൽ.

മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം കുന്നിടിച്ച് റോഡ് വീതി കൂട്ടിയ ഭാഗത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് ക്വാർട്ടേഴ്‌സുകളിലേക്കുള്ള റോഡ് അപകടാവസ്ഥയിലായി. ഇവിടെ കുന്നിടിഞ്ഞ് റോഡിലേക്കും പുഴയിലേക്കുമാണ് പതിച്ചത്. പുഴയോരത്തെ റോഡിന്റെ സംരക്ഷണ ഭിത്തിയും തകർന്നു. സമീപത്തെ പാലവും അപകടാവസ്ഥയിലാണ്.

https://www.amazon.in/tryprime?tag=channeltoday2-21

പാലത്തിന് ഭീഷണി

കനത്ത മഴയിൽ മറയൂർ പാമ്പാറ്റിൽ പുതിയ പാലത്തിന്റെ നിർമാണത്തിന് താങ്ങു കൊടുത്തിരുന്ന ഗർഡർ കമ്പികൾ ഒലിച്ചുപോയി. മറയൂർ –കാന്തലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ പാമ്പാർ പാലത്തിന്റെ വശത്ത് പുതിയപാലം നിർമിച്ചു വരികയാണ്.

15 ദിവസം മുൻപാണ് പാലത്തിന്റെ മേൽഭാഗം കോൺക്രീറ്റ് ചെയ്തത്. അടിയിൽ ഇരുമ്പ് കമ്പി കൊണ്ടുള്ള ഗർഡറുകൾ ഘടിപ്പിച്ചിരുന്നു. ഇതാണ് ഇന്നലെ വൈകിട്ട് കനത്ത മഴയെത്തുടർന്ന് പാലത്തിൽ 10 മീറ്റർ ദൂരം വരെ ഒലിച്ചുപോയത്. പിന്നീട് തൊഴിലാളികൾ കയറിട്ട് വലിച്ചുകെട്ടി, ഒഴുകിപ്പോകാതെ പിടിച്ചുനിർത്തി. 

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!