വ്യാജവാർത്ത പ്രചരിപ്പിച്ചു: മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിയുമായി പൃഥ്വിരാജ്

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി > അടിസ്ഥാനരഹിതമായ വാർത്തകൾ നൽകി അപമാനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ യൂട്യൂബ് ചാനൽ മറുനാടൻ മലയാളിക്കെതിരെ കേസുമായി നടൻ പൃഥ്വിരാജ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25 കോടി രൂപ അടച്ചുവെന്നും പ്രൊപ്പ​ഗാണ്ട സിനിമകൾ നിർമിക്കുന്നുവെന്നുമുൾപ്പെടെയുള്ള വാർത്തകളുമായി പൃഥ്വിരാജിനെതിരെ മറുനാടൻ മലയാളി വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് നടൻ കേസുമായി രം​ഗത്തുവന്നത്.

ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമായതിനാൽ പ്രസ്‌തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ആരംഭിക്കുകയാണെന്ന് പ്യഥ്വിരാജ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. വസ്‌തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമെ ഇതിനു മേൽ തുടർവാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്നും നടൻ മാധ്യമങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

    

പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്‌തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!