മുട്ടുചിറ (കോട്ടയം) > ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും കുപ്രചരണം നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻപറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻസർക്കാർ ഉടനെ നിയമ നർമാണം നടത്തുമെന്നും വന്ദന ദാസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രതിപക്ഷം ഗൗരവമായ ഒരു കാര്യവും ശ്രദ്ധിക്കാതെ സർക്കാരിനെതിരായ കുപ്രാചരണത്തിന് എന്താണ് കിട്ടുകയെന്ന് നോക്കി നടക്കുകയാണ്.
തന്റെ കുട്ടിക്ക് സംഭവിച്ചത് ഇനി ഒരാൾക്കും സംഭവിക്കരുതെന്നും അതിന് ശക്തമായ നടപടിയെടുക്കണമെന്നും നിയമനിർമാണം ഉൾപ്പെടെ നടത്തണമെന്നും വന്ദനയുടെ അച്ഛൻ മോഹൻദാസ് പറഞ്ഞു. മുമ്പ് ജനകീയ പ്രതിരോധ ജാഥയിലും ആരോഗ്യപ്രവർത്തകർ പ്രധാനമായും ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിന്റെ നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നതിനിടെയാണ് ഇത്തരമൊരു ദാരുണമായ സംഭവം നടന്നത്. ഇനിയും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി എ വി റസൽഎന്നിവരും ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ