പിരിയാമെന്ന് ഞാനും റാഫിയും പരസ്പരം പറഞ്ഞിട്ടില്ല; ചൈന ടൗണിന്റെ പരാജയം ഒരു കാരണമാണ്!, മനസ് തുറന്ന് മെക്കാർട്ടിൻ

Spread the love


Thank you for reading this post, don't forget to subscribe!

താനെവിടെയും​ ​പോ​യി​ട്ടി​ല്ല.​ ​കു​റ​ച്ചു​കാ​ലം​ ​ഒ​ന്നും​ ​എ​ഴു​തി​യി​ട്ടി​ല്ല.​ ​തി​രി​ഞ്ഞു​നോ​ക്കി​യാ​ൽ,​ ​എന്താണ്​ ​സംഭവിച്ച​തെ​ന്ന് അറിയില്ല.​ ​എ​ന്തു​കൊ​ണ്ട് ​സി​നി​മ​ ​ചെ​യ്യു​ന്നി​ല്ലെന്നുള്ളതിനും ​ഉ​ത്ത​ര​മി​ല്ല.​ ​മ​ന​സ് ​കൊണ്ട് ​സെറ്റാ​യി​ല്ലെ​ന്ന് ​വേ​ണം​ ​പ​റ​യാ​ൻ.​ ​പ​ക്ഷേ​ ​ഇപ്പോ​ൾ​ ​വീ​ണ്ടും​ ​എ​ഴു​ത്തി​ന്റെ​ ​വ​ഴി​യി​ലാ​ണെന്നും മെക്കാർട്ടിൻ പറഞ്ഞു.​ ​

റാഫിയുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് പിരിയാം എന്ന് പരസ്‌പരം പറഞ്ഞുകൊണ്ടുള്ള പിരിയൽ ആയിരുന്നില്ല എന്നാണ് മെക്കാർട്ടിൻ പറഞ്ഞത്. ‘ഞാ​നും​ ​റാ​ഫി​യു​മൊ​ന്നി​ച്ച് ​പത്ത് ​തി​ര​ക്ക​ഥ​ക​ളെ​ഴു​തി.​ ​പ​ത്ത് ​സിനി​മ​ക​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്തു.​ ​ഭൂ​രി​ഭാ​ഗ​വും​ ​സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യി​രു​ന്നു.​ ​അതി​നു​ശേ​ഷ​മാ​ണ് ​ഒ​രു​മാ​റ്റം​ ​​ആ​ഗ്ര​ഹി​ച്ച​ത്.​ ​ചൈ​നാ​ടൗ​ൺ​ ​ആ​ണ് ​ഏ​റ്റ​വു​മൊ​ടു​വിൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​പ​ടം​ ​പ്ര​തീ​ക്ഷി​ച്ച​ത്ര​ ​ഗുണം​ ​ചെ​യ്യാ​ത്ത​തി​ൽ​ ​നി​രാ​ശ​യു​ണ്ടാ​യി​രു​ന്നു.​’,

‘ആ​ ​സി​നി​മ​ ​ക​ഴി​ഞ്ഞ​ശേ​ഷം​ ​ഞ​ങ്ങ​ൾ​ക്കൊ​രു​ ​ഗ്യാ​പ്പ് ​വ​ന്നു.​ ​പെ​ട്ടെ​ന്ന് ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യാ​ൻ​ എനിക്കൊട്ടും​ ​താൽ​പ്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ചൈ​നാ​ ടൗ​ണി​ന്റെ​ ​പ​രാ​ജ​യ​വും​ ​ഒ​രു​ ​കാ​ര​ണ​മാ​ണ്.​ ​കു​റ​ച്ചു​നാ​ള​ത്തേ​ക്കി​ല്ല​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ണ് ​ഞാ​ൻ​ ​മാ​റി​യ​ത്.​ ​ഒ​രു​ ​ബ്രേ​ക്ക് ​ആ​വ​ശ്യ​മാ​ണെ​ന്ന് ​തോ​ന്നി.​ ​സ്വന്തമായി​ ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യ​ണ​മെ​ന്ന് ​റാ​ഫി​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​പി​ന്തു​ണ​യ്ക്കു​യും​ ​ചെ​യ്തു.​ ​പി​രി​യാം​ ​എന്നു​പോ​ലും​ ​പ​ര​സ്പ​രം​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​അങ്ങനെയാണ് ​റാ​ഫി​ ​ദി​ലീ​പി​നെ​ ​വെ​ച്ച് ​റിങ് മാസ്റ്റർ ചെയ്യാൻ പോയത്.​ ​ഞാൻ വീട്ടിൽ തന്നെ ആയിരുന്നു’, മെക്കാർട്ടിൻ പറഞ്ഞു.

Also Read: താലി കെട്ടുന്നതിന് തൊട്ടുമുൻപും പിന്മാറാമെന്ന് പറഞ്ഞു, ഒരുപാട് കളിയാക്കലുകൾ കേട്ടു; ജോബിയുടെ ഭാര്യ പറയുന്നു

അതേസമയം താൻ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിൽ ആണെന്നും മെക്കാർട്ടിൻ പറഞ്ഞു. ‘ര​ണ്ടു ​മൂ​ന്നു​ ​വർഷം​ ​സി​നി​മ​യി​ൽ​നി​ന്നും​ ​അകന്നപ്പോ​ൾ​ ​ഒ​രു​ ​ബ​ന്ധ​വും​ ​ഇ​ല്ലാ​താ​യി.​ ​കൊവിഡ് ​കാ​ല​ത്ത് ​ഞാ​ൻ​ ​പ​ത്തോ​ളം​ ​തി​ര​ക്ക​ഥ​ക​ളെ​ഴു​തി​യി​രു​ന്നു.​ ​ഫെ​സ്റ്റി​വെ​ൽ​ ​ടൈ​പ്പ് ​മൂ​വി​ക​ളാ​യി​രു​ന്നു​ ​അ​തൊ​ക്കെ​യും.​ ​ആ​രും​ ​പ​റ​യാ​ത്ത​ ​കഥകൾ.​ ​മാ​റ്റി​പ്പി​ടി​ക്കു​ന്ന​ത് ​ശ​രി​യാ​വി​ല്ലെ​ന്നാ​ണ് ​മിക്ക​വ​രും​ ​പ​റ​ഞ്ഞ​ത്.​ ​അ​വ​ർ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ​പഞ്ചാ​ബി​ഹൗസി​നെ​യും​ ​തെ​ങ്കാ​ശി​പ്പ​ട്ട​ണ​ത്തെ​യും​ ​പോ​ലു​ള്ള​ ​സി​നി​മ​ക​ളാ​ണ്.​ ​അ​ങ്ങ​നെ​യാ​വു​മ്പോ​ൾ​ ​ഇ​നി​യും​ ​ഹോംവർ​ക്ക് ​ആ​വ​ശ്യ​മാ​ണ്.​ ​അതുകൊണ്ടാ​ണ് ​പെ​ട്ടെ​ന്ന് ​ചെ​യ്യേ​ണ്ടെ​ന്ന് ​തീരുമാനി​ച്ച​ത്.’

‘ഇ​നി​ ​എ​ന്തു​ ​ചെ​യ്താ​ലും​ ​വി​മ​ർശ​ന​മു​ണ്ടാ​വും.​ ​പ​ഴ​യ​കാ​ല​ ​പ​ട​ങ്ങ​ൾ​ ​പോ​ലെ​ ​ഉ​യ​ർ​ന്നി​ല്ല​ ​എ​ന്ന് ​പ​റ​യും.​ ​അതോ​ടെ​ ​വീ​ണ്ടും​ ​ഇ​ട​വേ​ള​ക​ളു​ണ്ടാ​യി. അ​ടു​ത്ത​കാ​ല​ത്ത് ​ഒ​രു​ ​സു​ഹൃ​ത്ത് ​പ​റ​ഞ്ഞു. ‘​താ​ങ്ക​ളു​ടെ​ ​ആവ​ശ്യം​ ​ഇ​പ്പോ​ഴാ​ണ്. ​നി​ങ്ങ​ൾ​ ​മു​മ്പ് ​ചെ​യ്തി​രു​ന്ന​തു​ പോ​ലു​ള്ള​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ജ​നം​ ​കാത്തിരിക്കുന്നതെന്ന്.​’ ഒ​ന്നാ​ലോ​ചി​ച്ചപ്പോ​ൾ​ ​അവർ​ ​പ​റ​യു​ന്ന​തും​ ​ശ​രി​യാ​ണ്.​ ​കാത്തിരിക്കുന്നവരെ​ ​നി​രാ​ശ​പ്പെ​ടു​ത്ത​രു​തെ​ന്ന് ​തോ​ന്നി.​ ​അതിനുള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണി​പ്പോ​ൾ’, അദ്ദേഹം പറഞ്ഞു.

ഇ​പ്പോ​ൾ​ ​ര​ണ്ട് ​തി​ര​ക്ക​ഥ​ക​ൾ​ ​പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​കയാണ്.​ ​ഒ​രെ​ണ്ണം​ ​ഫു​ൾ​കോ​മ​ഡി​യാ​ണ്.​ ​മ​റ്റൊ​ന്ന് ​ആ​ക്ഷ​ൻ​ ​ഓ​റി​യ​ന്റ​ഡാ​ണ്.​ ​ര​ണ്ടും​ ​വേ​റെ​ ​വേ​റെ​ ​സം​വി​ധാ​യ​ക​ർ​ക്കു ​വേ​ണ്ടി​യാ​ണ്.​ ​അ​ത് ​കഴിഞ്ഞി​ട്ടു​വേ​ണം​ ​എ​നി​ക്ക് ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​സിനിമ​ ​സം​വി​ധാ​നം​ ​ചെ​യ്യാ​ൻ.​ ​എ​ന്താ​യാ​ലും​ ​അടുത്ത​ ​ജ​നു​വ​രി​യി​ൽ​ ​എ​ന്നെ​ ​പ്രതീക്ഷിക്കാമെന്നും മെക്കാർട്ടിൻ പറഞ്ഞു.Source link

Facebook Comments Box
error: Content is protected !!