ഹൈസ്‌പീഡിൽ കെ ഫോൺ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കെ- ഫോൺ ഹൈസ്‌പീഡിൽ മുന്നോട്ട്‌. 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം ജൂൺ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും ഒറ്റ ഇന്റർനെറ്റ്‌ ശൃംഖലയിൽ ബന്ധിപ്പിച്ചുള്ള പ്രവർത്തനം മുന്നേറുകയാണ്‌. വീടുകളിൽ കണക്‌ഷൻ ലഭ്യമായിത്തുടങ്ങി. ആദ്യഘട്ടത്തിൽ 14,000 വീടാണ്‌ ലക്ഷ്യം. 18,700 സർക്കാർ സ്ഥാപനവും ശൃംഖലയിലാകും.

ഇന്റർനെറ്റ് പൗരാവകാശം

ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

കെ -ഫോൺ കേരളത്തിൽ ഡിജിറ്റൽ അന്തരം ഇല്ലാതാക്കും. ഇൻഫർമേഷൻ ഹൈവേയുമായി ബന്ധിപ്പിച്ച്‌ നോളജ് ഇക്കോണമിയായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്റെ ശ്രമത്തിന്‌ അടിത്തറയാകും.

അനുദിനം മുന്നോട്ട്‌

  • 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2519 കിലോമീറ്റർ പൂർത്തീകരിച്ചു.

  • 22,876 കിലോ മീറ്റർ അനുബന്ധ കേബിൾ (എഡിഎസ്എസ് ഒഎഫ്‌സി) ശൃംഖലയിൽ 11,906 കി.മീ പൂർത്തീകരിച്ചു.

  • 375 പോപ്പിൽ (പോയിന്റ്‌ ഓഫ്‌ പ്രസൻസ്‌) 316 എണ്ണം പൂർത്തിയായി.

  • കളമശേരിയിൽ നെറ്റ്‌വർക്ക്‌ ഓപ്പറേറ്റിങ്‌ സെന്റർ സജ്ജം.

  • 16,973 സർക്കാർ സ്ഥാപനത്തിൽ കണക്‌ഷനെത്തി.

  • മണ്ഡലങ്ങളിലെ 100 വീടിനെങ്കിലും ആദ്യഘട്ടത്തിൽ കണക്‌ഷൻ



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!