കെഎസ്ഇബിയുടെ വൈദ്യുതി മോഷ്ടിച്ച ഒരാൾ അറസ്റ്റിൽ
1 min read
കമ്പിളിക്കണ്ടം കെ എസ് ഇ ബി സെക് ഷൻ ഓഫിസ് പരിസരത്തു നിന്ന് അലുമനീയം കമ്പി മോഷ്ടിച്ചു കടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മുനിയറ മണ്ണാങ്കൽ വിനീഷ് (38) നെ ആണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിൽ പെട്ട 5 പേർ ഒളുവിലാണ്. വിവിധ ഘട്ടങ്ങളിലായി 1.75 ലക്ഷം വിലമതിക്കുന്ന 10 റോൾ അലുമിനിയം കമ്പികളാണ് സംഘം മോഷ്ടിച്ചത്. അടുത്ത നാളിൽ മോഷ്ടിച്ച കമ്പി വിനീഷിന്റെ വീടിന്റെ പരിസരത്തു നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
ഇതോടെ മറ്റ് പ്രതികൾ ഒളുവിൽ പോയി. തുടർന്ന എസ് എച്ച് ഒ ആർ. കുമാറിന്റ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് വിനീഷ് അറസ്റ്റിൽ ആയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Facebook Comments Box