അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോലീസ് സർജൻ വേണം

Spread the love

അടിമാലി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പോലീസ് സർജൻ വേണമെന്ന ആവശ്യം ശക്തമായി. പ്രശ്നം നാട്ടുകാർ ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും നാളിതു വരെ നടപടി ഉണ്ടായില്ല.

ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ ഉ ണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ നടപടികൾ പൂർത്തിയാക്കാൻ ഇ പ്പോൾ ഇടുക്കി, കോട്ടയം മെഡിക്കൽ കോളജുകളിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഇത് ഇവരുടെ ബന്ധുക്കൾക്ക് സാമ്പത്തികമായും, മാനസികമായും ബുദ്ധിമുട്ട് ഉണ്ടാക്കു ന്നു. മറയൂർ, കാന്തലൂർ മേഖല യിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ മു തദേഹവുമായി ബന്ധുക്കൾ 170 കി ലോമീറ്റർ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.

ഇതു മൂലം മരണത്തിന്റെ മൂന്നാം ദി വസമാണ് പലപ്പോഴും സംസ്കരിക്കാൻ കഴിയുക. ഇടുക്കി മെഡിക്കൽ കോളേജിൽ ഒരു പോലീസ് സർജൻ മാത്രമാണുള്ളത് ആവശ്യഘട്ടിൽ അന്വേഷിക്കുമ്പോഴെല്ലാം ഇദ്ദേഹം അവധിയി ലാണെന്നാണ് ലഭിക്കുന്ന മറുപടി. ഇത്തരം ഘട്ട ത്തിൽ അടിമാലിയിൽ നിന്ന് 100 കിലോമീറ്റർ അ കലെ കോട്ടയം മെഡിക്കൽ കോളജിൽ പോകേണ്ട അവസ്ഥയാണ്.

ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അടിമാലി താലൂക്ക് ആശു പത്രിയിൽ പൊലീസ് സർജന്റെ ആവശ്യം ഉയരുന്നത്. ആശുപ ത്രി വികസന സമിതി ഇത് സം ബന്ധിച്ച് ഒരു വർഷം മുമ്പ് ആരോഗ്യ വകുപ്പിന് കത്ത് നൽകി യിട്ടുണ്ട്. ഇതിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.തോട്ടം തൊഴിലാളികളും ആദി വാസികളും തിങ്ങിപ്പാർക്കുന്ന മേഖ ലയാണ് ദേവികുളം താലൂക്ക്. ഇത്തരക്കാരുടെ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾക്ക് ബന്ധുക്കൾ വലിയ തുക മുടക്കേണ്ടിവരുന്നുണ്ട്.

ചാനൽ ടുഡേയിൽ വാർത്തകൾ നൽകുന്നതിന് ക്ലിക് ചെയ്യുക : https://wa.me/919388999154

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!