‘കവിളിലൊന്നും ദശയില്ലല്ലോടാ, സോഡാകുപ്പി പോലെയുണ്ടല്ലോ, അന്ന് സി​ഗരറ്റ് വലിക്കുമായിരുന്നു’; ജയറാം

Spread the love


Thank you for reading this post, don't forget to subscribe!

അപരൻ, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ തുടങ്ങി ആദ്യകാല ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി മനസുകളിൽ നിത്യഹരിതമായി തന്നെ നിലനില്‍ക്കുന്നവയാണ്.

ആ മികവ് മലയാള സിനിമയിൽ തന്‍റെതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചു. 1988 മേയ് 12നായിരുന്നു പത്മരാജൻ സംവിധാനം ചെയ്ത അപരന്‍ പുറത്തിറങ്ങിയത്.

Also Read: ‘മമ്മൂട്ടി ചില്ലറക്കാരനല്ല, മോഹൻലാൽ തനിക്ക് ഭീഷണിയാകുമെന്ന് മുൻകൂട്ടി കണ്ടു’; ശ്രീനിവാസൻ പറഞ്ഞത്

മധു, എം.ജി സോമന്‍, ശോഭന, പാര്‍വതി, മുകേഷ്, സുകുമാരി, ജഗതി, ഇന്നസെന്‍റ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇപ്പോഴത സിനിമയിലേക്ക് എത്തിയ തുടക്ക സമയത്തെ ചില അനുഭവങ്ങൾ വെളിപ്പെടുത്തിയ ജയറാമിന്റെ പഴയൊരു വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

അന്തരിച്ച സംവിധായകൻ പത്മരാജനെ കാണാൻ പോയപ്പോഴുള്ള അനുഭവമാണ് ജയറാം ഈ വൈറൽ വീഡിയോയിൽ പറയുന്നത്. ‍’ഞാൻ‌ സിനിമയിലേക്ക് വരുന്ന തുടക്കസമയത്ത് എന്റെ കവിളുകൾ രണ്ടും കുഴിഞ്ഞിരിക്കുകയായിരുന്നു.’

‘പത്മരാജൻ സാർ കണ്ടിട്ട് എന്നോട് പറഞ്ഞു. ദശയൊന്നും കവിളിൽ ഇല്ലല്ലോടാ… സോഡാകുപ്പിപോലെയാണല്ലോ ഇരിക്കുന്നതെന്ന്. എനിക്ക് ആ സമയത്ത് സി​ഗരറ്റ് വലിക്കുന്ന ശീലവുമുണ്ടായിരുന്നു. ‌അദ്ദേഹം അങ്ങനെ പറഞ്ഞ ശേഷം സി​ഗരറ്റ് വലി നിർത്തി.’

‘ശേഷം അമ്പലത്തിൽ പോയി നേർച്ചയിട്ട് പ്രാർഥിക്കാൻ തുടങ്ങി കവിളൊന്ന് വീർക്കണേയെന്ന്. പ്രായത്തിനനുസരിച്ച് ഓരോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇരുപത്തിമൂന്നാമത്തെ വയസിലാണ് ഞാൻ ആദ്യമായി നായകനായി അഭിനയിച്ചത്.’

‘പ്രായത്തിന് അനുസരിച്ച് പക്ഷെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയത്. ഒരു മെച്യൂരിറ്റി ലൈഫിൽ എനിക്ക് ഇതുവരേയും വരാത്തതുപോലെ തോന്നിയിച്ചുണ്ട്’, ജയറാം പറഞ്ഞു. അപരൻ സിനിമയുടെ സെറ്റ് മുതലാണ് പാർവതിയുമായുള്ള ജയറാമിന്റെ സൗഹൃദവും പ്രണയവുമെല്ലാം ആരംഭിച്ചത്.

നാല് വർഷത്തെ പ്രണയത്തിന് ശേഷം 1992ൽ ആയിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തോടെ സിനിമ അഭിനയം പാർവതി ഉപേക്ഷിച്ചു. അപരന് ശേഷവും നിരവധി പത്മരാജൻ സിനിമകളിൽ അഭിനയിക്കാനും ജയറാമിന് ഭാ​ഗ്യം ലഭിച്ചിട്ടുണ്ട്.

ഏറ്റവും അവസാനം ജയറാം അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ പൊന്നിയൻ സെൽവനാണ്. മണിരത്നമായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

അടുത്തിടെ പൊന്നിയൻ സെൽവൻ ഓ‍ഡിയോ ലോഞ്ചിനിടെ ജയറാം അവതരിപ്പിച്ച മിമിക്രിയുെട വീഡിയോയും നവരാത്രി ആഘോഷങ്ങൾക്കിടെ ജയറാം ആലപിച്ച ​ഗാനവും വൈറലായിരുന്നു. സത്യൻ അന്തിക്കാട് ചിത്രം മകളാണ് മലയാളത്തിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത ജയറാം സിനിമ.



Source link

Facebook Comments Box
error: Content is protected !!