17/08/2022

കത്തിപ്പാറ യാക്കോബായ പള്ളിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

1 min read

JOHNSON SAMUEL

കഞ്ഞിക്കുഴി:കത്തിപ്പാറ യാക്കോബായ പള്ളിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് അയൽവാസിയുടെ അനധികൃത മണ്ണെടുപ്പ് മൂലമെന്ന് ആരോപണം
സംരക്ഷണ ഭിത്തി ഇടിഞ്ഞ് അയൽവാസിയുടെ വീടും അപകട ഭീക്ഷിണിയിലാണ്

2021 ജനുവരിയിൽ പള്ളിയുടെ തൊട്ടടുത്ത് താമസിക്കുന്ന വ്യക്തി അധിക്യതമായി മണ്ണെടുപ്പ് നടത്തിയെന്ന് പള്ളി ഭാരവാഹികൾ പറയുന്നത് പള്ളിയോട് ചേർന്ന് മണ്ണെടുക്കുന്നത് പള്ളിക്കും മഴ വെള്ള സംഭരണിക്കും അപകടം ഉണ്ടാക്കും എന്ന് കാണിച്ച് പള്ളി കമ്മിറ്റി കോടതിയെ സമീപിച്ച് കോടതി മണ്ണെടുപ്പ് നിരോധിച്ചിരുന്നു

എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് സ്വകാര്യ വ്യക്തി മണ്ണെടുപ്പ് തുടർന്നു എന്നാണ് ആരോപണം ഇതേ തുടർന്ന് പള്ളിയും മണ്ണിടിച്ച വ്യക്തിയുടെ വീടും അപകടത്തിലായി
അയൽവാസിക്കെതിരെ നടപടിയെടുക്കണമെന്നും അധികാരികൾ ഇടപെട്ട് സംരക്ഷണഭിത്തി പുനർനിർമ്മിച്ച് നൽകണമെന്ന് ഇടവക വികാരി ഫാ: മനോജ് വർഗീസ് ഈ രേച്ചേരിൽ ട്രസ്റ്റി കുര്യൻ കുര്യൻ കല്ലുവെട്ടാം കുഴിയിൽ എന്നിവർ ആവശ്യപ്പെട്ടു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!