Crime: കൊച്ചിയിൽ വീണ്ടും ലഹരി വേട്ട; എംഡിഎംഎയുമായി നാലുപേർ പിടിയിൽ

Spread the love


Thank you for reading this post, don't forget to subscribe!

കൊച്ചി: കടവന്ത്രയിൽ എംഡിഎംഎയുമായി നാല് പേർ പിടിയിൽ. കോതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി ആൽബർട്ട് എം ജോർജ് എന്നിവരാണ് പിടിയിലായത്. 18.79 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും 12,000 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയിരുന്നു. 3,200 കിലോ മെത്താഫെറ്റമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹഷീഷ് ഓയിലാണ് കൊച്ചിയിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടിയത്. നാവികസേനയുമായി ചേർന്ന് നടത്തിയ ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായിട്ടായിരുന്നു വൻ ലഹരി മരുന്ന വേട്ട. സംഭവത്തിൽ പാകിസ്ഥാൻ, ഇറാൻ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു.

ബലൂചിസ്ഥാനിലെ മക്രാനിൽ നിന്നുള്ള ബോട്ടിലാണ് ലഹരി മരുന്ന് വേട്ടയുണ്ടായിരിക്കുന്നത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാവിക സേന കപ്പൽ വളയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 134 ചാക്ക് മെത്താഫിറ്റമിനാണ് എൻസിബി കണ്ടെത്തിയത്. 

Also Read: ഡൽഹി നോയിഡയിൽ സഹപാഠിയുടെ വെടിയേറ്റ് വിദ്യാർഥിനി മരിച്ചു; ശേഷം യുവാവ് ആത്മഹത്യ ചെയ്തു

 

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണ് സമുദ്രഗുപ്ത ഓപ്പറേഷന്റെ ഭാഗമായി എൻസിബിയും നാവികസേനയും സംയുക്തമായി ചേർന്ന് നടത്തിയത്. കൂടാതെ രാജ്യത്തെ ഏറ്റവും വലിയ മെത്താഫെറ്റിമിൻ വേട്ടയും കൂടിയാണിതെന്ന് എൻസിബി വാർത്ത കുറിപ്പിലൂടെ അറിയിച്ചിരുന്നു. ശ്രീലങ്ക, മാലിദ്വീപി എന്നിവടങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കപ്പലിൽ പരിശോധന നടത്തിയത്. 

അതേസമയം അന്ന് തന്നെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 40 ലക്ഷം രൂപയോളം വില വരുന്ന ആംഫെറ്റമിനുമായി മാലിദ്വീപ് സ്വദേശിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മാലിദ്വീപിലേക്ക് പോകുന്നതിനിടെയാണ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.  33 കാപ്സ്യൂളുകളിലായി 325 ഗ്രാം മയക്കുമരുന്ന് തുടയില്‍ കെട്ടിവെച്ച നിലയിലായിരുന്നു. ഇയാളെ എൻസിബിക്ക് കൈമാറി.

കൂടാതെ മെയ് 14ന് ഫ്ലാറ്റിനുള്ളിൽ ലഹരിക്കച്ചവടം എന്ന വിവരത്തെതുടർന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ട സംഭവം ഉമ്ടായിരുന്നു. കൊച്ചി വാഴക്കാലയിലുള്ള ഫ്ലാറ്റിലാണ് എക്സൈസ് എത്തിയത്. കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു ആണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. അവിടെ നിന്നും മുക്കാൽ കിലോ എംഡിഎംഎയും, അൻപത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വാഴക്കാലയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്  ലഹരി വില്പനയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഒരാഴ്ചയായി നീരിക്ഷണം തുടരുകയായിരുന്നു.

അതിനിടെയാണ് ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തി എന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.  ഇയാളെ പിടികൂടാനായി ഷാഡോ സംഘം  ഫ്ലാറ്റിനുള്ളിലേക്ക് കയറിയതും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തോക്കുകൊണ്ടുള്ള ആക്രമണം എക്സൈസ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിലുള്ള കത്തി ഉപയോഗിച്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ തിരിഞ്ഞു. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ടോമി എൻ ഡിയുടെ കയ്യിൽ പരിക്കേറ്റു.

ശേഷം പുറത്തേക്കോടിയ പ്രതി സംഘത്തെ പുറത്ത് നിന്ന് പൂട്ടുകയും  താഴെ പാർക്ക്  ചെയ്തിരുന്ന കാറിൽ കയറി  രക്ഷപ്പെട്ടെന്നാണ് സൂചന. ഫ്ലാറ്റിനുള്ളിൽ നടത്തിയ പരിശോധനയിൽ 750 ഗ്രാം എംഡിഎംഎ യും 50 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിൽ ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് ചിഞ്ചു മാത്യു എന്നാണ്പ്ര പോലീസ് നൽകുന്ന സൂചന. ഇയാൾ ആർക്കെല്ലാം ലഹരി കൈമാറിയിരുന്നു എന്നതിലടക്കം എക്സൈസ് പരിശോധന തുടങ്ങി. ജനുവരി മാസം മുതൽ ഇത് വരെ എറണാകുളം ജില്ലയിൽ 40 എം.ഡി.എം.എ ലഹരി കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!