മയക്കുവെടി വയ്ക്കേണ്ടത് വനം മന്ത്രിക്ക്; സ്ഥലകാല ബോധം ഇല്ലാതായോ ? രമേശ് ചെന്നിത്തല

Spread the love


കോട്ടയം കണമലയില്‍ കാട്ടുപോത്തിന്‍റെ  ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വനം മന്ത്രിയെ മയക്കുവെടി വെയ്ക്കണമെന്നും മന്ത്രിക്ക് സ്ഥലകാലബോധം ഇല്ലാതായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യർ മരിച്ചു വീഴുമ്പോൾ ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്. വിഷയത്തിൽ ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം ആവശ്യപ്പെട്ടുകൊണ്ട് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണമലയിൽ രണ്ടുപേരേ കൊന്ന കാട്ടുപോത്ത് ആക്രമിച്ചത് വെടിയേറ്റ പ്രകോപനത്തിലെന്ന് വനം വകുപ്പ്

 ‘വനംവകുപ്പ് മന്ത്രിക്കും വനംവകുപ്പിനും എന്ത് പറ്റിയെന്നാണ് എന്റെ ചോദ്യം. അഞ്ചലിൽ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കൊന്നത്. അതും നായാട്ട് സംഘത്തിന്റെ അക്രമിച്ചത് കൊണ്ടാണോ? വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണ്. എന്താണ് ഇതിനൊരു പരിഹാരം എന്നല്ലേ ​ഗവൺമെന്റ് ചിന്തിക്കേണ്ടത്? വനംമന്ത്രിക്ക് മയക്കുവെടി വെക്കണം. അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ല.

എന്താണീ ചെയ്തുകൊണ്ടിരിക്കുന്നത്? അദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. രണ്ട് മൂന്ന് പേർ കാട്ടുപോത്തിന്റെ അക്രമത്തിൽ മരിക്കുമ്പോൾ മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? വളരെ പ്രതിഷേധാർഹമായ കാര്യമാണ്.” രമേശ് ചെന്നിത്തല പ്രതികരിച്ചു.

Published by:Arun krishna

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!