വിയറ്റ് ജെറ്റ് ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക്‌ സർവീസ്‌ ആരംഭിക്കുന്നു

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > വിയറ്റ്നാമിലെ നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ വിയറ്റ് ജെറ്റ്,  വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസ്‌ ആരംഭിക്കുന്നു. ഓഗസ്റ്റ് പന്ത്രണ്ടിനാണ് തുടക്കം. തിങ്കൽ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്‌ച‌യിൽ നാല് സർവീസാണുണ്ടാവുക. കൊച്ചിയിൽനിന്ന് ഇന്ത്യൻ സമയം രാത്രി 11.30 ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 6.40 ന് ഹോചിമിൻസിറ്റിയിലെത്തും. തിരിച്ച് ഹോചിമിൻ സിറ്റിയിൽനിന്ന് പ്രാദേശിക സമയം വൈകീട്ട് 7.20 ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50 ന്കൊച്ചിയിലെത്തും.

ഡൽഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലക്ക് വിയറ്റ് ജെറ്റ് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യൻ സഞ്ചാരികളിൽ നിന്നുള്ള പ്രതികരണം മികച്ചതായതിനാലാണ് കൂടുതൽ സർവീസുകളാരംഭിക്കാൻ വിയറ്റ് ജെറ്റ് മുന്നോട്ടുവന്നിട്ടുള്ളത്. കൂടുതൽ വിമാനങ്ങൾ എത്തുന്നുണ്ട്. ഈമാസം ആറാമത് എ 330 യ്ക്ക് പുറമെ മൂന്ന് എ 321 നിയോ എസിഎഫ് എയർക്രാഫ്റ്റുകളും കൂട്ടിച്ചേർക്കപ്പടുകയാണ്. ഇന്ധനലാഭം, കുറഞ്ഞ എമിഷൻ, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുന്ന എയർക്രാഫ്റ്റുകളാണിവ.

പഴയ വിമാനങ്ങൾക്ക് പകരം ഇവ സർവീസുകളാരംഭിക്കുന്നതോടെ പ്രവർത്തനശേഷി വർധിക്കുകയും ചെലവ് കുറയുകയും ചെയ്യും. യാത്രക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കിൽ സുഖകരമായ യാത്ര ഉറപ്പാക്കുന്നു.

വിയറ്റ്നാമിലെ ഹാനോയിയിൽ നിന്ന് ജപ്പാനിലെ ഹിരോഷിമയിലേക്കും ഹോചിമിൻസിറ്റിയിൽനിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്കും വിയറ്റ് ജെറ്റ് സർവീസ്‌ തുടങ്ങുകയാണ്. ഹാനോയ് ഹിരോഷിമ സർവീസ് ജൂലൈ 19നുംഹോചിമിൻസിറ്റി ജക്കാർത്ത സർവീസ് ആഗസ്റ്റ് 5നുംതുടങ്ങും. ഹാനോയ് ഹിരോഷിമ സർവീസ് ബുധനാഴ്‌ചയും ഞായറാഴ്‌ചയുമായി ആഴ്‌ച‌യിൽ രണ്ട് ദിവസവും ഹോപിമിൻസിറ്റി ജക്കാർത്ത സർവീസ്  ദിവസേനയുമാണ്.

പുത്തൻഎ330, എ321 എയർക്രാഫ്റ്റുകളുമായി  സർവീസ് നടത്തുന്ന വിയറ്റ് ജെറ്റ്, കുറഞ്ഞ നിരക്കിൽ വിമാനയാത്ര ലഭ്യമാക്കുന്ന എയർലൈനുകളുടെ മുൻപന്തിയിൽ സ്ഥാനംപിടിക്കുകയാണ്. ആസ്ട്രേലിയ, ജപ്പാൻ, കൊറിയ, തായ്വാൻ, മലേഷ്യ, സിങ്കപ്പൂർ, കസാഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും സർവീസ് നടത്തുന്ന വിയറ്റ് ജെറ്റ്  അഞ്ച് ഭൂഖണ്ഡങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുകയാണ്. ഇതിനായി വലിയ എ330 അടക്കമുള്ള വിമാനങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!