എന്റെ കേരളം മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു

Spread the love

ഷിയാമിക്കും രാഹുലിനും അഖിലിനും പുരസ്കാരം

Thank you for reading this post, don't forget to subscribe!


പുരസ്‌കാര ദാനം മെയ് 23ന്

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടന്നത്. മികച്ച വാര്‍ത്താ ചിത്രത്തിന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഷിയാസ് ബഷീര്‍, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന് 24 ന്യൂസിലെ രാഹുല്‍ വിജയനും മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിന് കേരളകൗമുദിയിലെ അഖില്‍ സഹായിയും അര്‍ഹനായി. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് സുപ്രഭാതം ദിനപത്രവും അര്‍ഹമായി.

കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ സെര്‍ജി ആന്റണി, ദൂരദര്‍ശന്‍ മുന്‍ ന്യൂസ് എഡിറ്റര്‍ വി എം അഹമ്മദ്, മാധ്യമം ദിനപത്രം മുന്‍ ഫോട്ടോ എഡിറ്റര്‍ റസാഖ് താഴത്തങ്ങാടി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
ജേതാക്കള്‍ക്ക് ഇന്ന് (മെയ് 24) ബുധനാഴ്ച ചെറുതോണി ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ഇടുക്കി താലൂക്ക് തല അദാലത്ത് ഉദ്ഘാടന വേദിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാരം സമ്മാനിക്കും.

Facebook Comments Box
error: Content is protected !!