വലിയ മാവ് അംബേദ്ക്കർ വികസന പദ്ധതി സ്പെഷ്യൽ ഊരുകൂട്ടം

Spread the love

ചെറുതോണി: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്ക്ക ർ കോളനി സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അറക്കുളം ഗ്രാമ പഞ്ചായത്തിലെ വലിയ മാവ് ട്രൈബൽ സെറ്റിൽ മെൻറിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതിയുടെ സ്പെഷ്യൽ ഊരുകൂട്ടം വലിയ മാവ് കോളനി ഊരുമൂപ്പൻ രാജപ്പന്റെ അധ്യക്ഷതയിൽ വലിയ മാവ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തി യോഗം അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.എൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അനിൽകുമാർ പദ്ധതി വിശദീകരിച്ചു ആശംസകൾ നേർന്ന് ബിനോയി സെബാസ്റ്റ്യൻ ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രതിനിധി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത തുളസീധരൻ ,സുശീല ഗോപി , പി.എൻ ഷീജ , സിനി തോമസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാർ , വാപ് കോസ് പ്രതിനിധി സുനിൽകുമാർ എന്നിവർ സംസാരിച്ചു

യോഗത്തിന് ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആനിയമ്മ ഫ്രാൻസിസ് ക്യതജ്ഞത രേഖപ്പെടുത്തി, ഊരുകൂട്ട അംഗങ്ങൾ, ട്രൈബൽ പ്രമോട്ടർമാർ തുടങ്ങിയവർ പക്കെടുത്തു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!