എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട് ; അവരതിന്റെ പ്രയാസം നേരിടേണ്ടിവരും: മുഖ്യമന്ത്രി

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> സർവീസ് മേഖലയിൽ എല്ലാവരും അഴിമഴിക്കാരല്ലെന്നും എന്നാൽ എങ്ങിനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരും സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെഎംസിഎസ് യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ പാലക്കയം കെെക്കൂലി കേസിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതിയോട് ഒരു വിട്ടുവിഴ്ചക്കും ഇല്ലെന്നാണ് സർക്കാർ തീരുമാനം. ചിലർ അഴിമതിയുടെ രുചിയറിഞ്ഞവരാണ്. എല്ലാക്കാലവും അവർക്ക് രക്ഷപ്പെട്ട് നടക്കാൻ കഴിയില്ല. പിടിക്കപ്പെട്ടാൽ അതിന്റെതായ പ്രയാസം നേരിടേണ്ടിവരും. ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ല. ചിലർ സാങ്കേതികമായി കെെക്കൂലി വാങ്ങിയിട്ടില്ലായിരിക്കാം. എന്നാൽ കൂടെയുള്ളവർ അറിയാതെ അഴിമതി സാധ്യമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങളെ ജീവനക്കാർ ശത്രുക്കളായി കാണരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.



Source link

Facebook Comments Box
error: Content is protected !!