ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി കോന്തേടൻ അലി(50) ആണ് മരിച്ചത്. ഐസിഎഫ് ഉം സലാൽ സെക്ടകർ എക്സിക്യൂട്ടീവ് അംഗമായിരുന്നു. സൈലിയ അൽ മജ്ദ് റോഡിൽ ഇന്ന് രാവിലെ ആറു മണിയോടെ അലി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഉംസലാലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു
Facebook Comments Box