ജിപ്സിയ്ക്ക് പകരക്കാരനാവുമോ ജിംനി? ഇന്ത്യൻ ആർമിക്ക് എസ്‌യുവി സപ്ലൈ ചെയ്യാനുള്ള പദ്ധതികളുമായി മാരുതി

Spread the love


Thank you for reading this post, don't forget to subscribe!

Four Wheelers

oi-Manu Kurian

ഈ വർഷം ഇന്ത്യൻ വിപണിയിൽ വളരെ അഗ്രസ്സീവായ ഒരു പ്രൊഡക്ട് സ്ട്രാറ്റജിയുമായിട്ടാണ് മാരുതി സുസുക്കി മുമ്പോട്ടു പോവുന്നത്. പല അപ്പ്ഡേറ്റുകളും പുതിയ മോഡലുകളും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ ഇതിനോടകം അവതരിപ്പിച്ചു. ഇപ്പോൾ ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരുന്ന ഫൈവ് ഡോർ ജിംനിയെ ജൂൺ 7 -ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ.

ജിംനിയിലൂടെ, തങ്ങളുടെ എസ്‌യുവി ഇമേജ് വർധിപ്പിക്കാനും അതിവേഗം വളരുന്ന ഈ സെഗ്‌മെന്റിൽ എത്രയും വേഗം ഒരു വിഹിതം കൈക്കലാക്കാനും ബ്രാൻഡ് പ്രതീക്ഷിക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ ലീഡർഷിപ്പ് സ്ഥാനത്തേക്ക് എത്തുക എന്നതാണ് നിർമ്മാതാക്കലുടെ ലക്ഷ്യം. പ്രോപ്പർ 4WD ഗിയറുള്ള എസ്‌യുവി മോഡലായ ജിംനി ഫൈവ് ഡോർ, ഇന്ത്യൻ ഉപഭോക്താക്കളെ മനസിൽ വെച്ചുകൊണ്ട് ബ്രാൻഡ് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

പതിറ്റാണ്ടുകളായി മാരുതി ജിപ്‌സിയെ ആശ്രയിക്കുന്ന ഇന്ത്യൻ സൈന്യത്തിലും ഡിഫൻസ് ഫോഴ്സിലും ഉപയോഗപ്പെടുന്ന ശക്തമായ മോഡലായി മാറുന്ന ഫൈവ് ഡോർ ജിംനി വികസിപ്പിക്കുന്നതിന് മാരുതി 950 കോടി രൂപയാണ് ചെലവഴിച്ചത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിന് ശേഷം ജിംനിയെ ആർമി ടെസ്റ്റ് ചെയ്തേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മാരുതി സുസുക്കി അടുത്തിടെ ഇന്ത്യയിൽ തങ്ങളുടെ എസ്‌യുവി പോർട്ട്‌ഫോളിയോ ഇരട്ടിയാക്കിയിരിക്കുകയാണ്. രണ്ടാം തലമുറ ബ്രെസ, ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ്, വരാനിരിക്കുന്ന ജിംനി എന്നിങ്ങനെ ബ്രാൻഡ് കഴിഞ്ഞ വർഷം നാല് പുതിയ എസ്‌യുവികൾ അവതരിപ്പിച്ചിരുന്നു. വളരെ കോംപറ്റീറ്റീവായ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ നഷ്ടപ്പെട്ട ഓഹരി വേഗത്തിൽ തിരികെ പിടിക്കാനുള്ള ബ്രാൻഡിന്റെ തന്ത്രത്തിന്റെ ഭാഗമായി വിപണിയിലെ ഒന്നിലധികം സെഗ്മെന്റുകളിൽ ഇവയെല്ലാം വ്യാപിച്ചുകിടക്കുന്നു.

വിപണി പക്വത പ്രാപിക്കുകയും വിൽപ്പന വളരുകയും ചെയ്യുമ്പോൾ, വിവിധ സബ് സെഗ്മെന്റുകൾ ഉയർന്നുവരുന്നു എന്ന് മാരുതി സുസുക്കിയിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറയുന്നു. കോം‌പാക്ട് എസ്‌യു‌വി സെഗ്‌മെന്റിനുള്ളിൽ പോലും, ഒന്നിലധികം സബ് ഡിവിഷനുകൾ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്.

അതായത് എൻട്രി എസ്‌യുവികൾ [ടാറ്റ പഞ്ച്, റെനോ കൈഗർ പോലുള്ളവ], ക്രോസ്ഓവർ ഫ്രോങ്ക്സ്, ബ്രെസ പോലുള്ള അർബൻ എസ്‌യുവികൾ, തുടർന്ന് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവികൾ [മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ പോലുള്ള]. ജിംനി പുറത്തിറക്കുന്നതോടെ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി വിപണി ഇരട്ടിയാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ സെഗ്‌മെന്റായി എസ്‌യുവികൾ മാറിയിരിക്കുകയാണ്, പാസഞ്ചർ വാഹന വിപണിയുടെ 45 ശതമാനം ഇന്ന് ഇവ കൈയ്യടക്കിയിരിക്കുകയാണ്. മാരുതി സുസുക്കിയുടെ കാതലായിരുന്ന ഹാച്ച്‌ബാക്ക് വിഭാഗത്തെ പിൻതള്ളിയാണ് എസ്‌യുവികൾ ഈ നേട്ടം കൈവരിക്കുന്നത്. കോംപാക്ട് എസ്‌യുവികളാണ്.

മൊത്തത്തിലുള്ള എസ്‌യുവി വിൽപ്പനയുടെ നാലിലൊന്ന് കൈവശപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ഉപവിഭാഗം. 2023 സാമ്പത്തിക വർഷത്തിൽ, ഏകദേശം 8.7 ലക്ഷം യൂണിറ്റ് കോംപാക്ട് എസ്‌യുവികളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്, ഈ ഉപവിഭാഗത്തിന്റെ ഹൃദയഭാഗത്താണ് ജിംനി സ്ഥാനം പിടിക്കാൻ പോകുന്നത്.

നിലവിൽ, പ്രതിവർഷം 50,000 യൂണിറ്റുകളുള്ള വളർന്നുവരുന്ന വിഭാഗമാണ് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവികൾ. ഓഫ്-റോഡിംഗിന് പോകാൻ ഇഷ്ടപ്പെടുന്ന, പലവിധ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളാണ് ഈ സെഗ്മെന്റിൽ പെടുന്ന വാഹനങ്ങൾ തെരഞ്ഞെടുക്കുന്നത്.

എന്നാൽ നഗരപ്രദേശങ്ങളിലും ഇവ വാങ്ങുന്നവരുണ്ട്. തങ്ങളുടെ ജീവിതത്തിലേക്ക് അല്പം സ്റ്റൈൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ, ജിംനി പോലൊരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുണ്ടാവും, ഒരു സ്റ്റൈൽ അല്ലെങ്കിൽ സ്റ്റാറ്റസ് സിംബലായി വളരുകയാണെങ്കിൽ ഈ സബ് സെഗ്മെന്റിന് കാര്യമായ വളർച്ചയുണ്ടാവും എന്ന് ശ്രീവാസ്തവ വ്യക്തമാക്കി.

ജിംനി ഈ ലക്ഷ്യത്തിലേക്ക് വലിയ വോളിയം സംഭാവന നൽകുന്നില്ലായിരിക്കാം, എന്നിരുന്നാലും, വരാനിരിക്കുന്ന ഉപഭോക്താക്കൾക്ക് 50 എസ്‌യുവി ഓപ്ഷനുകൾ ലഭ്യമാകുന്ന സമയത്ത് മികവുറ്റ എസ്‌യുവികൾ വിതരണം ചെയ്യുന്ന മാരുതിയുടെ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചേക്കും.

ഇന്ത്യയിൽ ത്രീ ഡോർ ജിംനി പുറത്തിറക്കാനുള്ള സാധ്യത മാരുതി സുസുക്കി എക്സ്പ്ലോർ ചെയ്‌തിരുന്നു, എന്നാൽ ഉപഭോക്താക്കളിൽ നിന്ന് ‘NO’ എന്ന ശക്തമായ പ്രതികരണമാണ് ലഭിച്ചത്, 99 ശതമാനവും ഫൈവ് ഡോർ ജിംനി ആവശ്യപ്പെട്ടതിനാലാണ് ഇന്ത്യൻ വിപണിക്ക് മാത്രമായി ഇത് വികസിപ്പിച്ചത്. ഇതുവരെ, മൂന്ന് മില്യണിലധികം ത്രീ ഡോർ ജിംനികൾ ലോകമെമ്പാടും വിറ്റഴിച്ചിട്ടുണ്ട്. എന്നിരുന്നാലും, ജിംനി ഫൈവ് ഡോർ, ലാറ്റിൻ അമേരിക്ക, ദക്ഷിണാഫ്രിക്ക, ആസിയാൻ രാജ്യങ്ങൾ തുടങ്ങിയ വിപണികളിൽ വിൽക്കപ്പെടും, എന്നാൽ യൂറോപ്പിലേക്ക് എത്തില്ല.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Maruti jimny might be a replacement for gypsy fleet in the indian army

Story first published: Friday, May 26, 2023, 10:45 [IST]





Source link

Facebook Comments Box
error: Content is protected !!