ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിൽ ആദ്യഭാര്യയ്ക്ക് അതൃപ്തി?, ചർച്ചയായി കുറിപ്പുകൾ!

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Rahimeen KB

|

നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അറുപതുകാരനായ നടൻ ഇന്നലെ വീണ്ടും വിവാഹിതനായത്. ഗുവാഹത്തി സ്വദേശിയായ രൂപാലി ബറുവയാണ് വധു. കൊൽക്കത്ത ക്ലബിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

Also Read: ഇനിയും ഇങ്ങനെ നടന്നാൽ പറ്റില്ലെന്ന് ചേട്ടൻ; ഇങ്ങനെയായത് ആ നാല് വർഷങ്ങൾ കാരണം; ധ്യാൻ

കൊൽക്കത്തയിൽ ഫാഷൻ സ്റ്റോർ നടത്തുകയാണ്‌ രൂപാലി ബറുവ. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ രൂപാലിയെ വിവാഹം കഴിക്കുന്നു എന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണുള്ളത് എന്നാണ് വിവാഹശേഷം ആശിഷ് വിദ്യാർത്ഥി പ്രതികരിച്ചത്. പരസ്‌പരം കണ്ടുമുട്ടിയിട്ട് കുറച്ചു കാലങ്ങളായി. അത് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു എന്ന് രൂപാലിയും പറയുകയുണ്ടായി. എന്നാൽ നടന്റെ രണ്ടാം വിവാഹത്തിൽ മുൻ ഭാര്യ തൃപ്തയല്ല എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

പഴയ ബംഗാളി നടി ശകുന്തള ബറുവയുടെ മകളായ രജോഷി ബറുവയാണ് ആശിഷ് വിദ്യാർത്ഥിയുടെ ആദ്യ ഭാര്യ. നടന്റെ വിവാഹശേഷം രജോഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില പോസ്റ്റുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ആ പോസ്റ്റുകളിലാണ് വിവാഹത്തിൽ അതൃപ്തിയുള്ളതിന്റെ സൂചനകൾ. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി രണ്ടു കുറിപ്പുകളാണ് രജോഷി പങ്കുവച്ചത്. ഇതിൽ ആദ്യത്തേതിൽ എഴുതിയിരിക്കുന്നത് മനസ്സിനേറ്റ മുറിവിനെക്കുറിച്ചാണ്.

‘ജീവിതത്തിലെ ശരിയായ വ്യക്തി, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക.’ എന്നാണ് പോസ്റ്റ്. രണ്ടാമത്തെ കുറിപ്പിൽ, അമിത ചിന്തയുടെ കാരണങ്ങൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്.

‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു.’ എന്നാണ് പോസ്റ്റിലെ വാചകങ്ങൾ.

അതേസമയം രജോഷി അവസാനമായി പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ‘ജീവിതമെന്ന എന്ന പസിലിൽ പെട്ട് ആശയക്കുഴപ്പത്തിലാകരുത്’ എന്നാണ് കുറിച്ചിരിക്കുന്നത്. ചിരിച്ചുകൊണ്ടുള്ള ഒരു സെൽഫിക്ക് ഒപ്പമാണ് ഈ വരികൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ആശിഷ് വിദ്യാർത്ഥിയിൽ നിന്ന് വിവാഹമോചനം നേടിയോ എന്ന ചോദ്യവുമായി കമന്റിൽ വരുന്നത്. ഒന്നിനോടും രജോഷി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹിന്ദി സീരിയൽ രംഗത്തൊക്കെ സജീവമായ നടിയാണ് രജോഷി ബറുവ. ആശിഷ് വിദ്യാർഥി ആൻഡ് അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ അമരക്കാരിൽ ഒരാളുമാണ് രജോഷി. ഏകദേശം 23 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇവർ പിരിഞ്ഞത്. അർത്ത്‌ വിദ്യാർത്ഥി ഇവരുടെ ഏകമകനാണ്. അമേരിക്കയിൽ പഠിക്കുകയാണ് മകൻ.

Also Read: ‘പിറന്നാൾ ആഘോഷിക്കാൻ ഭർത്താവും മകളും വന്നില്ലേ?’; ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി നടി ഭാമ!

അതേസമയം, രജോഷി ബറുവയിൽ നിന്നും വളരെ വർഷങ്ങൾക്ക് മുൻപേ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായതെന്നും രണ്ടാം വിവാഹത്തിന് മകന്റെ അനുവാദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. പതിനൊന്നിലധികം ഇന്ത്യൻ ഭാഷകളിലായി മൂന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ആശിഷ് വിദ്യാർത്ഥി.

മലയാളത്തിൽ സിഐഡി മൂസ, ചെസ്സ്, ബാച്ചിലർ പാർട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ സിഐഡി മൂസയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. റാണാ നായിഡു, ട്രയൽ ബൈ ഫയർ എന്നീ വെബ് സീരീസുകളിലാണ് നടൻ അവസാനമായി അഭിനയിച്ചത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Viral: Ashish Vidyarthi’s First Wife Rajoshi Barua Shares Cryptic Posts After Actor’s Second MarriageSource link

Facebook Comments Box
error: Content is protected !!