ഏത് വാങ്ങണമെന്ന കൺഫ്യൂഷനിലാണോ? സിമ്പിൾ വണ്ണും ഏഥർ 450X ഇവിയും മാറ്റുരയ്ക്കാം

Spread the love


Thank you for reading this post, don't forget to subscribe!

Two Wheelers

oi-Gokul Nair

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിക്ക് മാറ്റേകിക്കൊണ്ട് സിമ്പിൾ എനർജിയും (Simple Energy) കഴിഞ്ഞ ദിവസം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. ഓലയും ഏഥറും എല്ലാം വാഴുന്ന പ്രീമിയം ഇവി സെഗ്മെന്റിൽ ഒട്ടേറേ പുതുമകൾ അവതരിപ്പിച്ചുകൊണ്ടാണ് സിമ്പിൾ വണ്ണിന്റെ വരവ്. ലോകത്തിലെ ഏതൊരു ഇലക്ട്രിക് സ്കൂട്ടറിനേക്കാളും ദൈർഘ്യമേറിയ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതാണ് സിമ്പിൾ വണ്ണിന്റെ പ്രത്യേകത.

അത്യുഗ്രൻ ഡിസൈൻ, ആവേശകരമായ പെർഫോമൻസ്, ലോംഗ് റൈഡിംഗ് റേഞ്ച്, നൂതന ഫീച്ചറുകൾ എന്നിവ കോർത്തിണക്കുന്ന സിമ്പിൾ ഏഥര്‍ 450X മോഡലിന് ഭീഷണിയാവുമെന്ന് ഉറപ്പാണ്. നിങ്ങളൊരു പ്രീമിയം ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനിടുകയാണെങ്കിൽ സിമ്പിൾ വൺ എന്ന പുതിയ ബ്രാൻഡിലേക്ക് പോവണോ അതോ 2019 മുതൽ വിപണിയിലുള്ള ഏഥറിലേക്ക് ചേക്കേറണോ എന്ന സംശയം നിങ്ങൾക്കുണ്ടാവുമല്ലേ. ഏഥർ 450X-ന്റെ അതേ ശ്രേണിയിലാണ് സിമ്പിൾ വണ്ണിന്റെ വില എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇതുപോലെ പൊതുവായി പല സവിശേഷതകളും സിമ്പിളും ഏഥറും പങ്കിടുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. ഡിസൈൻ, ബാറ്ററി പായ്ക്കുകൾ, റേഞ്ച്, പെർഫോമൻസ് എന്നിവയിൽ ഇവ രണ്ടും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കിയാലോ? നിങ്ങൾ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ സിമ്പിൾ വണ്ണും ഏഥർ 450X തമ്മിലുള്ള വിശദമായ താരതമ്യം അറിഞ്ഞിരുന്നോ. തീരുമാനം എടുക്കുന്നതിനു മുമ്പ് ഇക്കാര്യം സഹായകരമായാലോ?

ഡിസൈൻ: ഒറ്റനോട്ടത്തിൽ സിമ്പിൾ വണ്ണും ഏഥർ 450X ഇലക്ട്രിക്കും ഒരുപോലെ തോന്നിയാലും അതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. ഈ രണ്ട് മോഡലുകളുടേയും സ്‌പോർട്ടി ഡിസൈൻ യുവതലുമറയെ എളുപ്പത്തിൽ ആകർഷിച്ചേക്കും. പക്ഷേ സിമ്പിൾ വൺ മുൻവശത്ത് അൽപ്പം വീതിയുള്ളതാണ്. കൂടാതെ ശത്രുവിൽ നിന്നും വേറിട്ടുനിൽക്കുന്നതിനായി ഒരു സവിശേഷമായ എൽഇഡി ഡിആർഎല്ലും സിമ്പിൾ അവതരിപ്പിക്കുന്നുണ്ട്.

ഏഥറിന്റെ ഡിസൈനിലേക്ക് വരുമ്പോൾ കാലങ്ങളായി നിലവിലുണ്ടെങ്കിലും ഇതുവരെ ഒരു മടുപ്പുളവാക്കാത്ത ശൈലിതന്നെയാണ് 450X ഇലക്ട്രിക് സ്‌കൂട്ടറിനുള്ളത്. ശരിയായ അളവിലുള്ള ബോഡി ട്രിം ഉള്ളതും അധിക വലിപ്പം തോന്നിക്കാത്ത സ്‌പോർട്ടി സീറ്റിംഗുമുള്ള ഒരു മിനിമലിസ്റ്റിക് ഡിസൈൻ ഭാഷയാണ് 450X അവതരിപ്പിക്കുന്നത്. ഏഥറുമായി താരതമ്യം ചെയ്യുമ്പോൾ സിമ്പിൾ വൺ അൽപ്പം വലുതായി തോന്നിയേക്കാം. പക്ഷേ അൽപംകൂടി വലിപ്പമേറിയ രൂപകൽപ്പന സിമ്പിൾ വണ്ണിന് പോസിറ്റീവാകുന്നുണ്ട്.

ബാറ്ററി, റേഞ്ച്, പെർഫോമൻസ്: ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിന് സമാനമായ ബാറ്ററി സജ്ജീകരണമാണ് സിമ്പിൾ വൺ ഉപയോഗിക്കുന്നത്. ഒരു നിശ്ചിത ബാറ്ററിയും നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കും ഉപയോഗിക്കുന്ന ഒരു ഹൈബ്രിഡ് സിസ്റ്റമാണ് ഇതിൽ പ്രവർത്തിക്കുന്നത്. 5kWh പായ്ക്കാണ് ഇവിയുടെ ഹൃദയം. സിമ്പിൾ എനർജി അവകാശപ്പെടുന്നതുപോലെ ഒറ്റ ചാർജിൽ 212 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഇതിനാവും.

2.7 സെക്കൻഡിനുള്ളിൽ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന് 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം 105 കിലോമീറ്റർ ടോപ്പ് സ്പീഡാണ് ഇവിക്കുള്ളത്. ചാർജിംഗിന്റെ കാര്യത്തിൽ സിമ്പിൾ ഇവിയുടെ ഡിറ്റാച്ചബിൾ ബാറ്ററി 2 മണിക്കൂർ 7 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയും. ഫിക്സഡ് പായ്ക്കിന് 3 മണിക്കൂർ 47 മിനിറ്റ് സമയമാണ് വേണ്ടിവരിക.

ഏഥർ 450X ഒരു നിശ്ചിത 3.4 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. അത് 146 കിലോമീറ്ററിന്റെ സർട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഇതിന് 3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത വരെ കൈയെത്തിപ്പിടിക്കാനും സാധിക്കും. അതേസമയം ടോപ്പ് സ്പീഡായി നിശ്ചയിച്ചിരിക്കുന്നത് 90 കിലോമീറ്ററാണ്.

കടലാസിൽ, സിമ്പിൾ വണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഥർ പിന്നാക്കം പോവുന്നുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമാവുന്ന ഇലക്ട്രിക് സ്‌കൂട്ടർ തന്നെയാണിത് എന്നതിൽ സംശയമൊന്നും വേണ്ട. ചാർജിംഗിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഏഥർ 450X ഇവിയുടെ ബാറ്ററി പായ്ക്ക് 5 മണിക്കൂറും 40 മിനിറ്റും കൊണ്ട് പൂർണമായി ചാർജ് ചെയ്തെടുക്കാം.

ഫീച്ചറുകൾ: സിമ്പിൾ വൺ, ഏഥർ 450 എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളിലും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക്, രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ, 12 ഇഞ്ച് വീലുകൾ, ഫീച്ചർ റൈഡ് മോഡുകൾ തുടങ്ങിയവയോടെയാണ് എത്തുന്നത്. കണക്റ്റിവിറ്റി സവിശേഷതകൾക്കായി ഒരു വലിയ TFT ഇൻസ്ട്രുമെന്റ് കൺസോളും ഏഥർ ഉപയോഗിക്കുന്നു. ഇതിൽ നാവിഗേഷൻ ഫീച്ചറും ലഭ്യമാണ്.

ഏഥറിന്റെ യൂസർ ഇന്റർഫേസ് സ്ലീക്ക് ആണ്. അതായത് ഇതൊരു സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതുപോലെ ലളിതമാണ്. എന്നിരുന്നാലും സിമ്പിളിനെ സംബന്ധിച്ചിടത്തോളം ഇത് അത്ര ലളിതമാണോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. കാരണം യഥാർഥ ലോക സാഹചര്യങ്ങളിൽ സ്കൂട്ടർ ഇതുവരെ പരീക്ഷിച്ചിട്ടില്ല എന്നതുതന്നെ. സിമ്പിൾ വണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഥറിന് ഒരു ക്ലീൻ ട്രാക്ക് റെക്കോർഡിന്റെ മേധാവിത്തവും ലഭിക്കുന്നു.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Simple one vs ather 450x comparison which electric scooter you need to buy

Story first published: Friday, May 26, 2023, 11:49 [IST]





Source link

Facebook Comments Box
error: Content is protected !!