‘മോൾക്കന്ന് രണ്ടര വയസ്; അച്ചുവിന്റെ അമ്മയ്ക്ക് ശേഷം പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു; ഞാൻ സ്ഥലം വിട്ടു’

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Abhinand Chandran

|

മലയാള സിനിമയിൽ ഉർവശി ചെയ്തത്രയും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ മറ്റൊരു നായിക നടിക്കും ഭാ​ഗ്യം ലഭിച്ചിട്ടില്ല. അഭിനയ മികവ് കൊണ്ട് ഏവരെയും അമ്പരപ്പിക്കുന്ന ഉർവശി അന്നും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടയാളാണ്. തനിക്ക് അഭിനയിക്കാൻ അറിയില്ല, ആക്ഷൻ പറയുമ്പോൾ തോന്നുന്നത് ചെയ്യുന്നു എന്നാണ് ഉർവശി പറയാറ്. എന്നാൽ ഉലകനായകൻ കമൽ ഹാസൻ വരെ ഉർവശിയുടെ അഭിനയ മികവിനെ പ്രശംസിച്ചിട്ടുണ്ട്.

Also Read: ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹത്തിൽ ആദ്യഭാര്യയ്ക്ക് അതൃപ്തി?, ചർച്ചയായി കുറിപ്പുകൾ!

ഏത് വേഷം നൽകിയാലും അതിൽ ഒരു ഉർവശി ടച്ച് കൊണ്ടു വരുന്നതാണ് നടിയുടെ രീതി. മിഥുനം, തലയണമന്ത്രം, സ്ഫടികം, പൊൻമുട്ടയിടുന്ന താറാവ്, യോദ്ധ, അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങി നിരവധി സിനിമകൾ ഇതിന് ഉദാഹരണമാണ്. തുടക്ക കാലത്ത് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി ഉർവശിയുടെ നിരവധി കഥാപാത്രങ്ങൾക്ക് ഡബ് ചെയ്തിട്ടുണ്ട്. പിന്നീട് ഉർവശി തന്നെ ഡബ് ചെയ്യാൻ തുടങ്ങി.

താൻ കണ്ടതിൽ ഏറ്റവും മികച്ച നടി ഉർവശിയാണെന്നാണ് ഭാ​ഗ്യലക്ഷ്മി മുമ്പൊരിക്കൽ പറഞ്ഞത്. കരിയറിന്റെ ഒരു ഘട്ടത്തിൽ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങുന്നതാണ് പൊതുവെ കണ്ട് വരുന്ന രീതി. എന്നാൽ ഉർവശി ഇത്തരം സ്റ്റീരിയോടൈപ്പുകൾക്ക് നിന്ന് കൊടുത്തിട്ടില്ല. അമ്മ വേഷങ്ങൾ ചെയ്തപ്പോഴും ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് ഉർവശിയായിരുന്നു. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി എന്നീ സിനിമകൾ മുന്നിൽ നിന്ന് നയിച്ചത് ഉർവശിയാണ്. രണ്ടിലും ചെയ്തത് നായികയുടെ അമ്മ വേഷം.

അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉർവശി. ദ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ‘ആ സിനിമ ചെയ്യുമ്പോൾ അമ്മ വേഷം ചെയ്യാനുള്ള പ്രായം എനിക്കുണ്ടായിരുന്നില്ല. എന്റെ മകൾക്ക് രണ്ടര വയസേ ഉള്ളൂ സിനിമ ചെയ്യുമ്പോൾ. ഞാൻ ചെയ്തില്ലെങ്കിൽ ആ സ്ക്രിപ്റ്റ് മാറ്റി വെക്കാനേ പറ്റൂ എന്ന് പറഞ്ഞപ്പോൾ അതിൽ വിശ്വസിച്ചു’

‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡയരക്ടറും. പക്ഷെ പിന്നെ ഞാൻ പ്രതീക്ഷിച്ചത് പോലെയായി. ഒരേ പോലുള്ള സിനിമകൾ വന്നു. അതിൽ നിന്ന് മമ്മി ആന്റ് മീയും സകുടുംബം ശ്യാമളയും ചൂസ് ചെയ്തു. ഡയരക്ടർമാരുടെ സ്റ്റുഡന്റായേ എനിക്ക് ഇന്നും അന്നും നിൽക്കാൻ പറ്റിയിട്ടുള്ളൂ. പിന്നെ സ്ക്രിപ്റ്റ് പൂർത്തിയാക്കാത്ത സിനിമയും ചെയ്യേണ്ടി വന്നു’

Also Read: ‘പിറന്നാൾ ആഘോഷിക്കാൻ ഭർത്താവും മകളും വന്നില്ലേ?’; ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി നടി ഭാമ!

‘അപ്പോഴേക്കും ഞാൻ സ്ഥലം വിട്ടു. പിന്നെ ബാക്കിയുള്ളതിലോട്ട് ശ്രദ്ധ കൊടുത്തു. വീണ്ടും അരവിന്ദന്റെ അതിഥികളിലൂടെ തിരിച്ചു വന്നു. അന്ന് എന്റെ മകൻ തീരെ കുഞ്ഞാണ്. എന്നെ സംബന്ധിച്ച് എനിക്ക് ഈ ഓ​ഗസ്റ്റിൽ 9 വയസ് ആവുന്നേയുള്ളൂ. എന്റെ മോന് 9 വയസ്സല്ലേ. അവൻ‌ ജനിച്ചപ്പോൾ ഞാൻ വീണ്ടും ജനിച്ചില്ലേ,’ ഉർവശി തമാശയോടെ പറഞ്ഞു. 2005 ൽ പുറത്തിറങ്ങിയ സിനിമയാണ് അച്ചുവിന്റെ അമ്മ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി.

മികച്ച സ​ഹനടിക്കുള്ള ദേശീയ പുരസ്കാരവും അന്ന് ഉർവശിക്ക് ഈ സിനിമയിലൂടെ ലഭിച്ചു. നായികയായ മീര ജാസ്മിന്റെ അമ്മ വേഷമാണ് നടി ചെയ്തത്. ആറ് വർഷങ്ങൾക്ക് ശേഷം ഉർവശി മലയാള സിനിമയിലേക്ക് തിരിച്ച് വന്ന ചിത്രം കൂടിയാണ് അച്ചുവിന്റെ അമ്മ. തമിഴിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ ഉർവശി ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ നടി ഇതിന് തയ്യാറായിട്ടില്ല. ചെറിയൊരു വേഷത്തിൽ ഉർവശിയെ കാണാൻ മലയാളി പ്രേക്ഷകരും ആ​ഗ്രഹിക്കുന്നില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Viral: Actress Urvashi Open Up About Her Career After Achuvinte Amma Movie

Story first published: Friday, May 26, 2023, 11:13 [IST]



Source link

Facebook Comments Box
error: Content is protected !!