ഒരു പോളിസിയിൽ എല്ലാ ഇൻഷുറൻസുകളും; പദ്ധതി തയ്യാറാക്കി ഐആർഡിഎ

Spread the loveThank you for reading this post, don't forget to subscribe!

ന്യൂഡൽഹി > ഒരൊറ്റ പോളിസിയിൽ തന്നെ ലൈഫ്‌, ഹെൽത്ത്‌, ആക്‌സിഡന്റ്‌ തുടങ്ങി എല്ലാ ഇൻഷുറൻസുകളും ലഭ്യമാകും വിധം സമഗ്രമായ ഒരു പദ്ധതിക്ക്‌ ഇൻഷുറൻസ്‌ റെഗുലേറ്ററി ആൻഡ്‌ ഡവലപ്പ്‌മെന്റ്‌ അതോറിറ്റി (ഐആർഡിഎ) രൂപം നൽകുന്നതായി റിപ്പോർട്ട്‌. ഇൻഷുറൻസ്‌ ക്ലെയിമുകൾ മണിക്കൂറുകൾക്കകം തീർപ്പാക്കാനും ഇൻഷുറൻസിനൊപ്പം മൂല്യാധിഷ്‌ഠിത സേവനങ്ങൾ കൂടി ലഭ്യമാക്കാനും ആലോചനയുണ്ട്‌. ഇൻഷുറൻസ്‌ മേഖലയിലേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി നിയമഭേദഗതിയടക്കം സമ്പൂർണമായ അഴിച്ചുപണിക്കും ഐആർഡിഎയ്‌ക്ക്‌ നീക്കമുണ്ട്‌.

പഞ്ചായത്ത്‌ തലത്തിലേക്ക്‌ അടക്കം എത്തികൊണ്ട്‌ എല്ലാ പൗരൻമാർക്കും ഇൻഷുറൻസ്‌ സേവനം ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഐആർഡിഎ തലവൻ ദേബാശിഷ്‌ പാണ്ഡ പറഞ്ഞു. ഇതുവഴി ഇൻഷുറൻസ്‌ മേഖലയിലെ തൊഴിലവസരം ഇരട്ടിയായി ഉയർന്ന്‌ 1.2 കോടിയിൽ എത്തും. ഇൻഷുറൻസ്‌ കമ്പനികളെയും വിതരണക്കാരെയും യോജിപ്പിച്ച്‌ ‘ഭീമാ സുഗം’ എന്ന പേരിൽ പുതിയൊരു പോർട്ടലിന്‌ തുടക്കമിടും. ഉപയോക്താക്കളുടെ ക്ലെയിം തീർപ്പാക്കൽ അടക്കമുള്ള കാര്യങ്ങൾ പോർട്ടലിലൂടെ നിർവഹിക്കാനാകും. എല്ലാ ഇൻഷുറൻസുകളും ലഭ്യമാകുന്ന പോളിസി ‘ഭീമാ വിസ്‌താർ’ എന്ന പേരിലാകും പുറത്തിറക്കുക. ഗ്രാമതലങ്ങളിൽ ഓരോ വീടുകളിലുമെത്തി ‘ഭീമാ വിസ്‌താറി’ന്‌ പ്രചാരണം നൽകുന്നതിനായി ‘ഭീമാ വാഹക്‌സ്‌’ എന്ന പേരിൽ സ്‌ത്രീകളുടേതായ ഒരു തൊഴിൽ വിഭാഗത്തിനും രൂപം നൽകും.

പുതിയ ഇൻഷുറൻസ്‌ പോർട്ടൽ ജനന –- മരണ രജിസ്‌ട്രിയുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്‌. ക്ലെയിമുകൾ പെട്ടെന്ന്‌ തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന്‌ ദേബാശിഷ്‌ പാണ്ഡ പറഞ്ഞു. 2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാനതല ഇൻഷുറൻസ്‌ കമ്മിറ്റികൾക്കും രൂപം നൽകും. നിലവിൽ ബാങ്കിങ്‌ മേഖലയിൽ സമാനമായ കമ്മിറ്റികളുണ്ട്‌. ജില്ലാതലങ്ങളിൽ പദ്ധതികൾക്ക്‌ രൂപം നൽകുന്നതിനായി സംസ്ഥാന സർക്കാരുകളുടെയും സഹായം തേടും.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!