Feature
oi-Abin MP
ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും മലയാളികള്‍ തങ്ങളിലൊരാളായി കാണുന്ന നടനാണ് ബാല. മമ്മൂട്ടിയുടെ കൂടെ ബിഗ് ബിയിലെ മുരുകനായി എത്തിയാണ് ബാല മലയാളി ഹൃദയം കവരുന്നത്. പിന്നീടങ്ങോട്ട് നായകനായും വില്ലനായും സഹനടനായുമെല്ലാം ബാല മലയാള സിനിമയില്‍ നിറ സാന്നിധ്യമായി. ബാലയുടെ ഡാന്‍സിനും ഒരുപാട് ആരാധകരുണ്ടായിരുന്നു. ഇപ്പോള്‍ കരിയറിലും ജീവിതത്തിലുമെല്ലാം തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് ബാല.
ബാലയുടെ വ്യക്തി ജീവിതത്തില്‍ നടന്ന സംഭവവികാസങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ഗായിക അമൃത സുരേഷുമായുള്ള പ്രണയവും വിവാഹവും പിന്നീടുണ്ടായ വിവാഹ മോചനവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ഈയ്യടുത്താണ് ബാല മറ്റൊരു വിവാഹം കഴിച്ചത്. ഇതിനിടെ ബാലയുടെ ആരോഗ്യസ്ഥിതി മോശമായത് ആരാധകര്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കിയ സംഭവമാണ്.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. ബാല മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്. ഈ സമയത്ത് ബാലയെ കാണാനായി ആദ്യ ഭാര്യ അമൃത സുരേഷും മകള്‍ പാപ്പുവുമെത്തിയത് വാര്‍ത്തയായിരുന്നു.
മകളെ കാണാന്‍ അവസാന നിമിഷമെങ്കിലും ബാലയെ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. തനിക്ക് വേണ്ടി സംസാരിച്ചവരോട് നന്ദി പറയുകയാണ് ബാല. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ബാല മനസ് തുറന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയടക്കം തനിക്ക് വേണ്ടി അമൃതയെ വിളിച്ചിരുന്നു എന്നാണ് ബാല പറയുന്നത്.
എനിക്ക് ഓര്‍മ്മയില്ല. ബാദുഷായും ഞാനും കുറേ വര്‍ഷമായുള്ള ബന്ധമാണ്. ബാദുഷ വിളിച്ച് പറഞ്ഞുവെന്ന് ഞാന്‍ കേട്ടു. വരണമെന്ന് നിര്‍ബന്ധിച്ചുവെന്ന് കേട്ടു. നന്ദിയുണ്ട്. എനിക്ക് വേണ്ടി എത്ര താരങ്ങളാണ് ലൈവില്‍ വന്ന് സംസാരിച്ചത്. ആള് മരിക്കുന്ന സമയത്തെങ്കിലും കൊച്ചിനെ കാണിക്കണം എന്ന്. അത് പ്രേക്ഷകര്‍ എന്നില്‍ വച്ച സ്‌നേഹവും അതിന്റെ അര്‍ത്ഥവും മനസിലാക്കിയിട്ടാകണം എന്നാണ് ബാല പറയുന്നത്.
ബാല ആശുപത്രിയിലുള്ള സമയത്താണ് അമൃതയുടെ അച്ഛന്‍ സുരേഷ് മരിക്കുന്നത്. മരണ വിവരം താന്‍ അറിഞ്ഞുവെന്നും അമൃതയെ ഫോണ്‍ വിളിച്ചിരുന്നുവെന്നുമാണ് ബാല പറയുന്നത്. ”അറിഞ്ഞിരുന്നു. ഞാന്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയിലായതിനാല്‍ ഇറങ്ങാന്‍ പറ്റില്ലായിരുന്നു. ഞാന്‍ അവരെ ഫോണ്‍ വിളിച്ചിരുന്നു. പക്ഷെ എടുത്തില്ല. അവരുടെ സഹോദരിയേയും വിളിച്ചിരുന്നു. എടുത്തില്ല. അവര്‍ അവരുടെ സങ്കടത്തിലായിരിക്കുമല്ലോ” എന്നാണ് ബാല പറയുന്നത്.
അതേസമയം ഇപ്പോള്‍ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് ബാല. എത്രയും പെട്ടെന്ന് നല്ലൊരു സിനിമ റിലീസാകും. എന്റെ മേലിലുള്ള പ്രതീക്ഷയെ ഒരിക്കലും ചതിക്കില്ല. വിശന്ന് കാത്തിരിക്കുകയാണ്. വരുമ്പോള്‍ കാണിച്ചു തരാം. പൊളിക്കും എന്നാണ് ബാല നല്‍കുന്ന വാക്ക്. അഭിമുഖത്തില്‍ തന്നെ കാണാന്‍ ആശുപത്രിയില്‍ മകള്‍ വന്നതിനെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്.
പാപ്പു കാണാന്‍ വന്നപ്പോള്‍ അസുഖം കൂടുതലായി ഏതാണ്ട് തീരാറായി എന്ന നിലയിലായിരുന്നു എന്നാണ് ബാല പറയുന്നത്. എന്നെ കണ്ടതും ഡാഡി ഐ ലവ് യുവെന്ന് പാപ്പു പറഞ്ഞു. അതിന് ശേഷം പിന്നെ അവളെ കാണേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു എന്നാണ് ബാല പറയുന്നത്. ആശുപത്രിയില്‍ ആയിരുന്നല്ലോ ഞാന്‍. അതേസമയം, ഇനി കുറച്ച് കഴിഞ്ഞ് പാപ്പുവിനെ കാണണം എന്നും ബാല പറയുന്നു.
തന്റേത് ഓപ്പറേഷന്‍ നടത്താന്‍ പോലും പറ്റാത്ത മോശം അവസ്ഥ ആയിരുന്നുവെന്നാണ് ബാല പറയുന്നത്. എനിക്ക് എന്താ സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലാകുന്നുണ്ടായിരുന്നില്ല.പന്ത്രണ്ട് മണിക്കൂര്‍ എടുത്താണ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത് എന്നും താരം തുറന്നു പറഞ്ഞു.
വീഡിയോ കാണാം
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Actor Bala Says He Called Amrutha Suresh When Her Father Passed Away
Story first published: Friday, May 26, 2023, 19:12 [IST]