ഫീച്ചർ റിച്ച് മാരുതി തന്നെ; ഥാറിന് മേൽ മേൽക്കൈയ്യുമായി ജിംനി

Spread the love


Thank you for reading this post, don't forget to subscribe!

Four Wheelers

oi-Manu Kurian

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ആഭ്യന്തര വിപണിയിൽ ജൂൺ 7 -ന് ഔദ്യോഗികമായി ജിംനി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ആൽഫ, സീറ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മാത്രമേ എസ്‌യുവി ലഭ്യമാവൂ. ഫൈവ് ഡോർ ജിംനി ത്രീ ഡോർ മഹീന്ദ്ര ഥാറിനെതിരെ നേരിട്ട് മത്സരിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

എന്നാൽ ഉപയോഗ സാഹചര്യം കണക്കിലെടുക്കുമ്പോൾ, രണ്ടും പ്രത്യക്ഷത്തിൽ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവികളാണ്. ഇന്ത്യ-സ്പെക്ക് ജിംനിക്ക് ഗ്ലോബൽ സ്പെക്ക് ത്രീ-ഡോർ മോഡലിനേക്കാൾ വലിയ അളവുകളാണുള്ളത്, കൂടാതെ ഫീച്ചർ പായ്ക്കഡുമാണ്. വാഹനത്തിന്റെ ബേസ് വേരിയന്റിന് ഏകദേശം 10.5 ലക്ഷം രൂപ മുതൽ ടോപ്പ് സ്പെക്ക് മോഡലിന് 13.5 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.

ഒരു പെട്രോൾ യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി രണ്ട് പെട്രോളും ഒരു ഡീസൽ യൂണിറ്റും ഉൾപ്പടെ മഹീന്ദ്ര ഥാറിന് മികച്ച ഗ്രൗണ്ട് ക്ലിയറൻസും കൂടുതൽ കരുത്തുറ്റ എഞ്ചിനുമുണ്ടെങ്കിലും, മികവുറ്റ ഫീച്ചർ ലിസ്റ്റ് ജിംനിക്ക് ലഭിക്കുന്നു. സേഫ്റ്റിയെ സംബന്ധിച്ചിടത്തോളം, മാരുതി സുസുക്കി ജിംനിക്ക് ടോപ്പ് എൻഡ് വേരിയന്റിൽ ആറ് എയർബാഗുകൾ ലഭിക്കുന്നു.

എന്നാൽ ഥാറിന് രണ്ട് (ഡ്രൈവർ & ഫ്രണ്ട് പാസഞ്ചർ സൈഡ്) എയർബാഗുകൾ മാത്രമേയുള്ളൂ. ഇരു മോഡലുകൾക്കും ABS, EBD എന്നിവയ്‌ക്കൊപ്പം HDC (ഹിൽ ഡിസന്റ് കൺട്രോൾ), HHA (ഹിൽ ഹോൾഡ് അസിസ്റ്റ്) എന്നിവയുണ്ട്, അതേസമയം ജിംനിയിൽ BLSD (ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ), ഥാർ ESP (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), റോൾഓവർ മിറ്റിഗേഷൻ എന്നിവയുണ്ട്.

ഫൈവ് ഡോർ ജിംനിയിൽ സെഗ്‌മെന്റ് ഫസ്റ്റ് എൽഇഡി ഹെഡ്‌ലാമ്പുകളും വാഷറും ലഭിക്കുന്നു. എന്നാൽ ഥാറിൽ ഹാലജെൻ യൂണിറ്റുകളാണ് വരുന്നത് കൂടാതെ ഹെഡ്‌ലാമ്പ് വാഷറും ഉല്ല. പ്രധാനമായും ഓഫ്-റോഡ് സാഹചര്യങ്ങളിൽ അഴുക്ക്/ ചെളി നീക്കം ചെയ്യുന്നതിന് ഹെഡ്‌ലാമ്പ് വാഷർ ഉപയോഗപ്രദമാകും.

രണ്ട് ഓഫ്-റോഡ് മോഡലുകൾക്കും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ലഭിക്കും. ഥാറിനു മുകളിലുള്ള ജിംനിയുടെ മറ്റൊരു പ്രധാന സവിശേഷത ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റമാണ്. ദൈനംദിന ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇത് തീർച്ചയായും ഒരു കംഫർട്ട് ഫീച്ചറായിരിക്കും. ഇലക്‌ട്രിക്കലി ഫോൾഡബിൾ വിംഗ് മിറർ ഫംഗ്‌ഷനാണ് മഹീന്ദ്ര ഥാറിലില്ലാത്ത മറ്റൊരു സവിശേഷത.

കൂടാതെ, ടോപ്പ് എൻഡ് വേരിയന്റിൽ കൂടുതൽ നൂതനമായ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ബേസ് മോഡലിൽ 7.0 ഇഞ്ച് യൂണിറ്റും ജിംനിയിൽ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. മറുവശത്ത്, ഥാർ വിൽപ്പനയ്ക്ക് എത്തുന്നത് 7.0 ഇഞ്ച് യൂണിറ്റിനൊപ്പം മാത്രമാണ്, ഇന്റർഫേസിന്റെയും കസ്റ്റമർ എക്സ്പീരിയൻസിന്റെയും കാര്യത്തിൽ ജിംനിയെക്കാൾ മികച്ചതല്ല.

മഹീന്ദ്ര ഫൈവ് ഡോർ ഥാറിനെ വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനമോ 2024 -ന്റെ തുടക്കത്തിലോ ഫൈവ് ഡോർ പതിപ്പ് വിപണിയിലെത്തിയേക്കാം. ജിംനിയ്ക്കും ഥാറിനും കോംപറ്റീഷനായ ഫോഴ്സ് ഗൂർഖ ഫൈവ് ഡോർ പതിപ്പും ഉടനടി വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

List of features where maruti jimny scores over mahindra thar

Story first published: Friday, May 26, 2023, 19:17 [IST]





Source link

Facebook Comments Box
error: Content is protected !!