പരുമല ഡിബി കോളേജിൽ പുഴയിൽ മുങ്ങിമരിച്ച എബിവിപി പ്രവർത്തകർ മദ്യപിച്ചിരുന്നതായി തെളിയിക്കാനുള്ള സംസ്ഥാന സെക്രട്ടറിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി അഡ്വ. എൻ വി വൈശാഖൻ. മദ്യപിച്ചതിന്റെ തെളിവുള്ള കെമിക്കൽ അനലിസിസ് റിപ്പോർട്ട് സഹിതം ഫെയ്‌സ്‌ബുക്ക് കുറിപ്പിലാണ് വൈശാഖന്റെ മറുപടി. ഒറിജിനൽ ആവശ്യമെങ്കിൽ പറയുന്നിടത്ത് എത്തിച്ച് നൽകാമെന്നും വൈശാഖൻ കുറിപ്പിൽ പറഞ്ഞു.
മരണപ്പെട്ട മൂന്ന് പേരിൽ രണ്ടു പേരുടെ കെമിക്കൽ റിപ്പോർട്ടിൽ മദ്യത്തിന്റെ സാന്നിധ്യം പരിശോധകർ കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തകർ മദ്യപിച്ചിരുന്നതായി തെളിയിച്ചാൽ എബിവിപി കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കും എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം.
എൻ വി വൈശാഖന്റെ കുറിപ്പ്:
പുളിക്കീഴ് പോലീസ് സ്റ്റേഷൻ Crime 154/96ന്റെ പോസ്റ്റ്മാർട്ടം,
കെമിക്കൽ അനലിസിസ് റിപ്പോർട്ടാണ് താഴെ കാണുന്ന ചിത്രത്തിൽ ഉള്ളത് …
അതിൽ മരണപ്പെട്ട മൂന്ന് പേരിൽ
രണ്ടു പേരുടെ കെമിക്കൽ റിപ്പോർട്ടിൽ മദ്യത്തിന്റെ സാന്നിധ്യം പരിശോധകർ കണ്ടെത്തിയിട്ടുണ്ട് ….
ഞാൻ മാതൃഭൂമി ചാനലിൽ നടത്തിയ ചർച്ചക്കിടെ
ബിഷപ്പ് പാംപ്ലാനിയുടെ രാഷ്ട്രീയ രക്തസാക്ഷികൾ “പാലത്തിൽ നിന്ന് ചാടി മരിച്ചവരും രക്തസാക്ഷികളാണ് “
എന്നതിനോട് പ്രതികരിക്കുകയായിരുന്നു …
കേരളത്തിന്റെ രാഷ്ട്രീയത്തിൽ
ഇങ്ങനെ ആറ്റിൽ ചാടി മരണപ്പെട്ട്
ബലിദാനികളായി ആഘോഷിക്കപ്പെടുന്നത്
പരുമല കോളേജിലെ സംഭവം മാത്രമാണ്
എന്റെ ശ്രദ്ധയിൽ ഉള്ളത് ….
ബിഷപ്പ് പാംപ്ലാനി ഉദ്ദേശിച്ചത് അവരെയാകാം എന്ന് ഞാൻ പറഞ്ഞിട്ടുള്ളതാണ് ….
കഴിഞ്ഞ ദിവസം എന്റെ വീടിന്റെ മുൻവശത്തേക്ക് ABVP ജില്ലാ കമ്മിറ്റി ഞാൻ ബലിദാനികളെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തി ……
അവരുടെ ആവശ്യം ഞാൻ മാപ്പ് പറയണമെന്നായിരുന്നു …
ABVP സംസ്ഥാന സെക്രട്ടറി പ്രസംഗത്തിൽ പറഞ്ഞത്
DB കോളേജിലെ ബലിദാനികൾ മദ്യപിച്ചിരുന്നതായി തെളിയിച്ചാൽ
ABVP കേരളത്തിൽ പ്രവർത്തനം അവസാനിപ്പിക്കും എന്നായിരുന്നു …
ഇതാ മദ്യപിച്ചതിന്റെ തെളിവുള്ള കെമിക്കൽ അനലിസിസ് റിപ്പോർട്ട് …
ഇനി ഇതിന്റെ ഒറിജിനൽ ആവശ്യമെങ്കിൽ നിങ്ങൾ പറയുന്നിടത്ത് ഞാനിത് എത്തിച്ച് നൽകും …
അങ്ങനെയെങ്കിലും ആ പ്രസ്ഥാനം പ്രവർത്തനം നിർത്തുമെങ്കിൽ കേരളം കൂടുതൽ വർഗീയത മുക്തമാകുമല്ലോ അതിനാൽ മാത്രം …
ഇനി പ്രസംഗത്തിന്റെ പഞ്ചിന് വേണ്ടി പറഞ്ഞതാണെങ്കിൽ പോട്ടെ സാരമില്ല പ്രായത്തിന്റെ പക്വതയില്ലായ്മയായി ഞാൻ കാണാം …
ഇനി ചില ചോദ്യങ്ങൾ തിരിച്ച് ചോദിക്കട്ടെ ….?
മൂന്ന് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടമായ പരുമലDB കോളേജിനകത്ത്
അവരുടെ ബലിദാന ദിനം ആചരിക്കാറുണ്ടോ ….?
ആ ക്യാമ്പസിൽ ABVP യൂണിയനാണോ ഭരിക്കുന്നത് ….?
ഈ മരണപ്പെട്ടവരിൽ ഒരാളുടെ പിതാവ് മരണപ്പെട്ട വ്യക്തിക്കെതിരായി പോലീസിൽ
സ്വയരക്ഷക്കായി പരാതി നൽകിയതായി അറിയാമോ …?
മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ
പോലീസ് നടത്തുന്ന പ്രേത പരിശോധനയുടെ സീഷ്വർ മഹസർ പുറത്ത് വിടാൻ ABVPക്ക്
ധൈര്യമുണ്ടോ ….?
നിങ്ങൾ പറയപ്പെടുന്ന മാർക്സിസ്റ്റ് അക്രമത്തിൽ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നറിയാമോ….?
ഒരു ചാനൽ ചർച്ചയിലെ പരാമർശത്തിൽ അവസാനിക്കുമായിരുന്ന വിഷയത്തെ ചർച്ച ചെയ്ത്
ജനങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തത വരുത്തും വിധം ഈ പോസ്റ്റ് തയ്യാറാക്കാൻ എന്നെ പ്രലോഭിപ്പിച്ച സംഘ പരിവാർ ബുദ്ധികേന്ദ്രങ്ങൾക്ക് നമസ്കാരം …
പിന്നെ ഞാൻ മാപ്പ് പറയണമെന്ന
ആവശ്യത്തോട്
വിനീതമായി ഓർമ്മിപ്പിക്കാൻ ഉള്ളത്;
ഞാൻ രാഷ്ട്രീയം പഠിച്ചത്
ശാഖയിൽ നിന്നല്ല,
എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐയിൽ നിന്നാണ്
മാപ്പ് പ്രതീക്ഷിച്ചാണെങ്കിൽ
ഇനി ഈ വഴി വരണമെന്നില്ല …
മാവേലിക്കര കോടതിയിൽ എനിക്കെതിരെ കേസ് ഫയൽ ചെയ്യപ്പെട്ടതായി ഒരാ ഒരു വാർത്ത കൂടി ശ്രദ്ധയിൽ പെട്ടു
എങ്കിൽ മേൽ കാര്യങ്ങളെ ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയിൽ കൂടി പെടുത്താൻ ഞാൻ ബാധ്യസ്ഥനാണ് എന്ന് ഇതിനാൽ അറിയിച്ച് കൊള്ളുന്നു ….!!.
പോസ്‌റ്റ്‌മോർട്ടം, കെമിക്കൽ റിപ്പോർട്ടിന്റെ കൂടുതൽ ചിത്രങ്ങൾ പോസ്‌റ്റിൽ:
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ