റിങ്കു-വിങ്കു വീഡിയോകള്‍ കാണാറുണ്ട്, ലവ് സ്ട്രാറ്റജി ആണേല്‍ വീട്ടിലെ വോട്ട് കിട്ടില്ല: വിഷ്ണുവിന്റെ കുടുംബം

Spread the love


Thank you for reading this post, don't forget to subscribe!

Television

oi-Abin MP

|

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ പക്കാ ഗെയിമറാണ് വിഷ്ണു ജോഷി. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും ബുദ്ധിപരമായ ഗെയിം കളിക്കുന്നവരില്‍ ഒരാളാണ് വിഷ്ണു. അഖില്‍ മാരാരുമായുള്ള വിഷ്ണുവിന്റെ കൂട്ടുകെട്ടും ചര്‍ച്ചയായി മാറുന്നുണ്ട്. വിഷ്ണുവിന്റെ ചില സമീപനങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോഴും ടോപ് ഫൈവിലെത്താന്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ് വിഷ്ണു.

Also Read: രജനീകാന്തിന്റെ ഇഷ്ട വില്ലൻ! രഘുവരന് പിഴച്ചത് അവിടെ; വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ

ഇപ്പോഴിതാ വിഷ്ണുവിന്റെ ബിഗ് ബോസിലെ പ്രകടനത്തെക്കുറിച്ച് അമ്മയും സഹോദരനും പ്രതികരിക്കുകയാണ്. ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കുടുംബം മനസ് തുറന്നത്. ബിഗ് ബോസ് വീട്ടിലെ പതിവായ ലവ് സ്ട്രാറ്റജി പ്രയോഗിക്കാന്‍ നിക്കരുതെന്ന് വിഷ്ണുവിനോട് പറഞ്ഞിട്ടുണ്ട് എന്നാണ് അമ്മയും സഹോദരനും പറയുന്നത്.

ലവ് സ്ട്രാറ്റജി ഇറക്കാന്‍ പോയാല്‍ വീട്ടില്‍ നിന്നും വോട്ട് കിട്ടില്ലെന്ന് വിഷ്ണുവിനോട് പറഞ്ഞിട്ടുണ്ട്. എല്ലാ സീസണിലും ലവ് സ്ട്രാറ്റജിയുണ്ട്. അത് തന്നെ കൊടുക്കാനാണെങ്കില്‍ പിന്നെ വിഷ്ണു എന്തിന് പോകണം. വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരേ, വിഷ്ണുവിന്റേതായി എന്തെങ്കിലും കൊടുക്കാന്‍ പറ്റണം എന്നാണ് സഹോദരന്‍ പറയുന്നത്. ലവ് സ്ട്രാറ്റജിയാണെങ്കിലും ആത്മാര്‍ത്ഥമായിട്ടുള്ളതാണെങ്കിലും പുറത്തിറങ്ങിയ ശേഷം മാത്രമേ അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളൂവെന്നും സഹോദരന്‍ പറയുന്നു.

Also Read: ‘സർജറി വേണം, ഇന്റേണൽ ഇൻഫെക്ഷനാണ്; പ്രത്യേക ഭക്ഷണം വരും’; ബിഗ്‌ ബോസ് ഹൗസിൽ തിരിച്ചെത്തി അഖിൽ മാരാർ!

റെനീഷയേയും വിഷ്ണുവിനേയും ചേര്‍ത്ത് റിങ്കു വിങ്കു ട്രോളുകള്‍ കണ്ടു. ബിജിഎം ഇട്ട് വീഡിയോ ഉണ്ടാക്കുകയാണ്. ഇതുപോലെ വിഷ്ണുവിന് വേണ്ടി വീഡിയോ ഉണ്ടാക്കുന്നവര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് പിന്തുണ ആയേനെ എന്ന് ചിന്തിക്കുമെന്നും അമ്മയും സഹോദരനും പറയുന്നു. ഒരുപാട് വീഡിയോകള്‍ റെനീഷയേയും വിഷ്ണുവിനേയും ചേര്‍ത്തുവച്ച് താന്‍ കണ്ടിട്ടുണ്ടെന്നാണ് വിഷ്ണുവിന്റെ അമ്മ പറയുന്നത്.

Also Read: ‘വിഷ്ണുവിനായി റോഡിലിറങ്ങി വോട്ട് പിടിച്ചിരുന്നു, അമ്മ ജുനൈസിന്റെ പിആറാണ്’; വിഷ്ണുവിന്റെ കുടുംബം!

മിഥുന്‍ വിഷ്ണുവിനെ കാല്‍മുട്ട് കൊണ്ട് ഇടിച്ചത് കണ്ട് താന്‍ കരഞ്ഞു എന്നാണ് വിഷ്ണുവിന്റെ അമ്മ പറയുന്നത്. അതിന് മുമ്പ് തന്നെ അറ്റാക്ക് ചെയ്യും എന്ന് മിഥുന്‍ സംസാരിക്കുന്ന വീഡിയോ അമ്മ കണ്ടിരുന്നു. ടാസ്‌കിനിടെ എന്തും സംഭവിക്കും. പക്ഷെ ടാസ്‌കിന് മുമ്പ് തന്നെ ഇങ്ങനെ പ്ലാന്‍ ചെയ്യുന്നത് കണ്ടപ്പോഴാണ് അമ്മയ്ക്ക് സങ്കടം വന്നത്. വിഷ്ണു ഓക്കെയാണോ എന്ന് ഷോയിലേക്ക് വിളിച്ചു ചോദിച്ചു. കുഴപ്പമൊന്നുമില്ല ഓക്കെയാണ് എന്ന് അവര്‍ പറഞ്ഞപ്പോഴാണ് അമ്മ ഓക്കെ ആയതെന്നും സഹോദരന്‍ പറഞ്ഞു.

അതിന് ശേഷം ഒന്നും അറിയാതെ വിഷ്ണു മിഥുനോട് സംസാരിക്കുന്നത് കണ്ടപ്പോള്‍ തനിക്കും സങ്കടമായെന്ന് വിഷ്ണുവിന്റെ സഹോദരന്‍ പറഞ്ഞു. റിനോഷ് വിഷ്ണുവിന് വെള്ളുവിളിയാകുമോ എന്ന ചോദ്യത്തിനും കുടുംബം മറുപടി പറയുന്നുണ്ട്. റിനോഷ് ഗെയിം കളിക്കുകയാണെങ്കില്‍ ഓക്കെ. മറിച്ച് റിനോഷ് നന്മ ചെയ്യുന്നുവെന്ന് പറഞ്ഞാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അങ്ങനെയല്ല ഗെയിം കളിക്കുന്നുണ്ടോ എന്ന് നോക്കിയാണ് പിന്തുണയ്‌ക്കേണ്ടത്. അവസാനം പുറത്തായ ശ്രുതി നന്നായി ഗെയിം കളിച്ചിരുന്നു. അങ്ങനെയുള്ളവരെ പുറത്താക്കി ഗെയിം കളിക്കാത്തവരെ നിര്‍ത്തിയാല്‍ ഷോയ്ക്ക് തന്നെയാണ് തിരിച്ചടിയെന്നും സഹോദരന്‍ പറഞ്ഞു.

വോട്ടിംഗില്‍ ഒരു പക്ഷെ റിനോഷ് ഭീഷണിയായേക്കാം. ഒന്നും ചെയ്യാതെ തന്നെ ഇത്രയും പ്രൊമോഷന്‍ വരികയും, ഗെയിം കളിക്കുന്നവർ പിന്തുണ ലഭിക്കാതെയും വരുമ്പോള്‍ നാളെ റിനോഷ് വിജയിച്ചാല്‍ പോലും പറയുക പിആര്‍ കൊണ്ടാണ് വിന്നര്‍ ആയത് എന്നാകും. ഈ ചീത്തപ്പേര് റിനോഷിന് കേള്‍ക്കേണ്ടി വരുമെന്നും സഹോദരന്‍ പറഞ്ഞു.

വീഡിയോയുടെ പൂർണരൂപം കാണാം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Bigg Boss Malayalam Season 5: Vishnu Joshy Family Reacts To Rinku Vinku TrollsSource link

Facebook Comments Box
error: Content is protected !!