‘ജീവിക്കാൻ സമ്മതിക്കണം, മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യം!’; പ്രതികരിച്ച് സുരേഷ് കുമാർ

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Rahimeen KB

|

മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്. കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീട് ഇതരഭാഷകളിൽ നിന്നടക്കം മികച്ച അവസരങ്ങൾ തേടി എത്തുകയായിരുന്നു.

Also Read: അമൃതയുടെ അച്ഛന്റെ വിയോഗം അറിഞ്ഞ് വിളിച്ചിരുന്നു, അഭിരാമിയേയും വിളിച്ചു; ഫോണെടുത്തില്ല

തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായത് മുതൽ നിരവധി ഗോസിപ്പുകൾ കീർത്തിയുടെ പേരിൽ വന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി കീർത്തിയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകളാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം കീർത്തി കാമുകന്റെ ചിത്രം പുറത്തുവിട്ടു എന്ന വിധത്തിൽ വാർത്തകൾ വന്നിരുന്നു. സുഹൃത്തായ ഫർഹാൻ ബിൻ ലിയാഖത്തിനൊപ്പമുള്ള ചിത്രം കീർത്തി പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഇത്.

ഫർഹാന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ടായിരുന്നു ചിത്രം പങ്കുവച്ചത്. കീർത്തിയുടെ ബാല്യകാല സുഹൃത്താണ് ഫർഹാൻ. ​വാർത്തകൾ അതിരു കടന്നതോടെ കീർത്തി തന്നെ പ്രതികരണവുമായി രംഗത്തെത്തുകയുണ്ടായി. ‘എന്റെ പ്രിയ സുഹൃത്തിനെ ഇതലേക്ക് വലിച്ചിഴക്കേണ്ടതില്ല. ആ മിസ്റ്ററി മനുഷ്യൻ ആരെന്ന് അറിയിക്കേണ്ടപ്പോൾ വെളിപ്പെടുത്തും, അതുവരെ വിശ്രമിക്കൂ’ എന്നാണ് കീർത്തി ട്വിറ്ററിൽ കുറിച്ചത്.

ഇപ്പോഴിതാ ആ വാർത്തകൾക്കെതിരെ കീർത്തിയുടെ അച്ഛൻ സുരേഷ് കുമാറും രംഗത്ത് എത്തിയിരിക്കുകയാണ്. വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. കീര്‍ത്തിക്കൊപ്പം ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നടന്‍ അവളുടെ നല്ലൊരു സുഹൃത്താണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇത്തരം വാർത്തകളെന്നുമാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നത്.

‘എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയാണ് വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കിയത്. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ എന്നെ വിളിക്കുന്നുണ്ട്’,

Also Read: മരിച്ച ജോഗിയുടെ മുഖം ഞാന്‍ കണ്ടിട്ടില്ല! ബോഡി കണ്ടെടുക്കുന്നത് രണ്ട് ദിവസം കഴിഞ്ഞ്; ഓര്‍മ്മകളിലൂടെ ജിജി ജോഗി

‘വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിങിനെല്ലാം വരാറുണ്ട്’,

‘അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനൊരു വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’, സുരേഷ് കുമാർ വീഡിയോയിൽ പറഞ്ഞു.

രാഷ്ട്രീയത്തിലൊക്കെ സജീവമായ ഒരു വ്യവസായിയെ കീർത്തി വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. അതിനുമുമ്പ് കീർത്തിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ ഒരുങ്ങുകയാണ് എന്നും ഗോസ്സിപ്പുകളുണ്ടായി. എന്നാൽ ഇതെല്ലം നിഷേധിച്ച് കീർത്തി തന്നെ രംഗത്ത് എത്തിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Viral: Producer Suresh Kumar Reacts Wedding Rumours About Daughter Keerthy Suresh

Story first published: Friday, May 26, 2023, 21:36 [IST]



Source link

Facebook Comments Box
error: Content is protected !!