P Rajeev: സംരംഭകരുടെ പരാതി: നടപടി എടുത്തില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തും; പി രാജീവ്

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: സംരംഭകരുടെ പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ ഉദ്ധ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സംസ്ഥാന കമ്മിറ്റിയാണ് 10 കോടിക്കു മുകളില്‍ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും പരിശോധിക്കുക. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമാണ് സംസ്ഥാന കമ്മിറ്റിയില്‍. 

 ഈ സംവിധാനം സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഉപകാരപ്പെടുന്നതാകും. പരിഹാരം കണ്ടതിനുശേഷം 15 ദിവസത്തിനുള്ളിൽ നടപടി എടുക്കണം. അല്ലാത്തപക്ഷം ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ അടിക്കേണ്ടി വരും. ഈ രീതിയിൽ പരമാവധി 10000 രൂപ വരെ പിഴ ഈടാക്കാൻ ആകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: മാമ്പഴം ചോദിച്ച് വീട്ടിലെത്തിയ രണ്ട് പേർ വയോധികയെ ആക്രമിച്ച് എട്ട് പവൻ സ്വർണ്ണം കവർന്നു

കൂടാതെ http://grievanceredressal.industry.kerala.gov.in/login ഈ ഹോട്ടലിലൂടെയാണ് പരാതികൾ രേഖപ്പെടുത്തേണ്ടത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന്മാർക്ക് പിഴ ഈടാക്കുക എന്ന സംവിധാനം ആദ്യമായി നടപ്പിലാക്കി സംസ്ഥാനം കേരളമാണെന്നും വ്യവസായ മന്ത്രി അവകാശപ്പെട്ടു. തന്റെ ഫേസ്ബുക്ക് വഴിയാണ് മന്ത്രി ഇതിന് വ്യക്തത വരുത്തിയത്.

പി.രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ഇന്ത്യയിലെ മറ്റേതെങ്കിലുമൊരു സംസ്ഥാനത്ത് സംരംഭകരുടെ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് അനാവശ്യമായി വൈകിപ്പിക്കുന്ന/വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കുന്ന സംവിധാനം നിലവിലുണ്ടോ? നമ്മുടെ കേരളമാണ് ഈ വിധത്തില്‍ പരാതി പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കാന്‍ സാധിക്കുന്ന സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം. പൂര്‍ണമായും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സംവിധാനത്തിലേക്ക് സംരംഭകരില്‍നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പുവരുത്തണം. പരിഹാരം നിര്‍ദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയില്‍ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കാനാകും.

http://grievanceredressal.industry.kerala.gov.in/login എന്ന പോര്‍ട്ടലിലാണ് നിങ്ങളുടെ പരാതികള്‍ രേഖപ്പെടുത്തേണ്ടത്. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ജില്ലാതല കമ്മിറ്റികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. 10 കോടിക്കു മുകളില്‍ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക.

സംസ്ഥാന കമ്മിറ്റിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറുമാണ്. പരാതിയുടെ വിചാരണ വേളയില്‍ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഒരു സിവില്‍ കോടതിക്ക് തുല്യമായ അധികാരങ്ങള്‍ ഉണ്ടായിരിക്കും. മതിയായ കാരണം കൂടാതെ സേവനം നല്‍കുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥന്‍ കാലതാമസമോ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ക്ക് ബോധ്യപ്പെട്ടാല്‍

ഈ ഉദ്യോഗസ്ഥനുമേല്‍ പിഴ ചുമത്തുന്നതിനും ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ക്ക് കീഴില്‍ വകുപ്പുതല നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട അധികാര സ്ഥാനത്തോട് ശുപാര്‍ശ ചെയ്യുന്നതിനും സാധിക്കും. സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഉപകാരപ്പെടുന്നതാകും ഈ സംവിധാനം. സംരംഭക സൗഹൃദ കേരളമെന്ന സര്‍ക്കാര്‍ നയം 100% നടപ്പിലാകുന്നതിന് ഈ പരാതി പരിഹാര സംവിധാനം സഹായകമാകും.





Source link

Facebook Comments Box
error: Content is protected !!