ആദ്യം ടോട്ടൽ സെറ്റിൽമെന്റ്! പെൻഡിംഗ് എസ്‌യുവി ബുക്കിംഗുകൾ ക്ലിയർ ചെയ്യാൻ മഹീന്ദ്ര

Spread the love


Thank you for reading this post, don't forget to subscribe!

Four Wheelers

oi-Manu Kurian

XUV700, ഥാർ, സ്കോർപിയോ N എന്നിവ ഉൾപ്പെടുന്ന മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി ലൈനപ്പിന് നിലവിൽ ദീർഘനാളത്തെ കാത്തിരിപ്പ് കാലയളവാണുള്ളത്. മാസങ്ങളായിട്ടുള്ള അവസ്ഥ ഇങ്ങനെയാണ്, എന്നാൽ ഇപ്പോൾ ബ്രാൻഡ് തങ്ങളുടെ എസ്‌യുവി ലൈനപ്പിനായുള്ള വൻ ഓർഡർ ബാക്ക്‌ലോഗ് ക്ലിയർ ചെയ്യുന്നതിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഒന്നിലധികം മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ ബ്രാൻഡ് തയ്യാറെടുക്കുന്നുണ്ട്, എങ്കിലും വരാനിരിക്കുന്ന മോഡലുകൾ സമീപഭാവിയിൽ അവതരിപ്പിക്കില്ലെന്നും മഹീന്ദ്ര വ്യക്തമാക്കി. മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികളിൽ, സ്കോർപിയോ ക്ലാസിക്, സ്കോർപിയോ N എന്നിവയടങ്ങുന്ന സ്കോർപിയോ ശ്രേണിയ്ക്കാണ് നിലവിൽ നിർമ്മാതാക്കളുടെ മോഡൽ നിരയിലെ ഏറ്റവുമധികം പെൻഡിംഗ് ഓർഡറുകൾ ഉള്ളത്.

എസ്‌യുവികൾക്ക് 1.17 ലക്ഷം യൂണിറ്റുകളുടെ ബുക്കിംഗുകളാണ് പെൻഡിംഗിലുള്ളത്. ഡീലർ സോഴ്സുകൾ പ്രകാരം, സ്കോർപിയോ ക്ലാസിക്കിന് ഏകദേശം 30 ആഴ്‌ചയാണ് കാത്തിരിപ്പ് കാലയളവാണുള്ളത്, അതേസമയം കൂടുതൽ ചെലവേറിയതും പുതിയത മോഡലുമായ സ്‌കോപ്രിയോ N -ന് ഏകദേശം 75 ആഴ്‌ചയാണ് ഡെലിവറിയ്ക്ക് ആവശ്യമായി വരുന്നത്. പ്രൊഡക്ഷൻ സംബന്ധിച്ചിടത്തോളം, നിലവിൽ പ്രതിമാസം 14,000 യൂണിറ്റ് എസ്‌യുവികൾ നിർമ്മിക്കുന്നുണ്ടെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു.

മഹീന്ദ്രയുടെ ഫീച്ചർ ലോഡഡ് ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700 ശക്തമായ വിൽപ്പന കൈരിക്കുന്നത് തുടരുന്നു, ഇപ്പോൾ 78,000 ഓപ്പൺ ഓർഡറുകളാണ് വാഹനത്തിനുള്ളത്. ബാക്ക്‌ലോഗ് ക്ലിയർ ചെയ്യുന്നതിനായി കാർ നിർമ്മാതാക്കൾ നിലവിൽ പ്രതിമാസം 8,000 യൂണിറ്റ് XUV700 നിർമ്മിക്കുന്നു. ഡീലർമാർ നൽകുന്ന വിവരം അനുസരിച്ച്, ഡെലിവറി ടൈംലൈൻ നിലവിൽ ഒരു വർഷത്തിലേറെയായി നീളുന്നു, ഏകദേശം പതിമൂന്ന് മാസത്തോളം.

ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി സെഗ്മെന്റിൽ ജനപ്രിയമായ റെട്രോ-സ്റ്റൈൽ മോഡൽ ഥാറിന് നിലവിൽ 58,000 ഓർഡറുകളാണ് പെൻഡിംഗുള്ളത്. ഏതാനും മാസങ്ങൾക്ക് മുമ്പ് 2.0 ലിറ്റർ 2WD പെട്രോൾ ഓട്ടോമാറ്റിക്കിനൊപ്പം 1.5 ലിറ്റർ ഡീസൽ എഞ്ചിനും ആകർഷകമായ പ്രാരംഭ വിലയുമായി മഹീന്ദ്ര അവതരിപ്പിച്ചിരുന്നു, ഇത് എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് കൂടുതൽ വലിച്ചു നീട്ടി.

ബ്രാൻഡ് നിലവിൽ 14,000 യൂണിറ്റ് ഥാറാണ് നിർമ്മിക്കുന്നത്, 2WD വേരിയന്റുകൾക്ക് നിലവിൽ ഒരു വർഷം നീണ്ട കാത്തിരിപ്പ് കാലയളവുണ്ടെന്ന് ഡീലർ സോഴ്സുകൾ വ്യക്തമാക്കുന്നു. അതേസമയം, മിക്ക ഇടങ്ങളിലും ഏകദേശം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഥാർ 4WD മോഡലിന്റെ ഡെലിവറികൾ രാജ്യത്ത് സാധ്യമാണ്.

XUV300 കോം‌പാക്ട് എസ്‌യുവിയും അതിന്റെ ഇവി സഹോദരനായ XUV400 ഉം ചേർന്ന് ഏകദേശം 29,000 ഓർഡറുകളാണ് പെൻഡിംഗിലുള്ളത്. മിക്ക വേരിയന്റുകളിലും ഏകദേശം ഒരു മാസത്തിനുള്ളിൽ XUV300 ഡെലിവറി വാഗ്ദാനം ചെയ്യുന്നുണ്ട്, അതേസമയം XUV400 ചില നഗരങ്ങളിൽ എളുപ്പത്തിൽ ലഭ്യമാണ്. ഓരോ മാസവും ഇവയുടെ ഏകദേശം 10,000 യൂണിറ്റ് എസ്‌യുവികൾ നിർമ്മിക്കുന്നതായി മഹീന്ദ്ര വ്യക്തമാക്കുന്നു.

ബൊലേറോ നിയോ ഉൾപ്പെടെയുള്ള ബൊലേറോ ശ്രേണിയിൽ ഇപ്പോൾ ഏകദേശം 8,200 ഓർഡറുകൾ തീർപ്പാക്കാനില്ല. രണ്ട് എസ്‌യുവികളും ഉടനടി ഡെലിവറി ചെയ്യാൻ ലഭ്യമാണ്, അവയുടെ ഉൽപ്പാദന ശേഷി പ്രതിമാസം 10,000 യൂണിറ്റാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ തങ്ങളുടെ പ്ലാന്റുകളിൽ 10,000 യൂണിറ്റ് ഉൽപ്പാദന ശേഷി വർധിപ്പിക്കുമെന്ന് മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ പ്രസ്ഥാവനയിൽ സൂചിപ്പിക്കുന്നു.

ഇത് ഒരു പരിധിവരെ കാത്തിരിപ്പ് കുറയ്ക്കാൻ സഹായിക്കും, പ്രത്യേകിച്ച് ചക്കൻ പ്ലാന്റിൽ നിർമ്മിക്കുന്ന XUV700 പോലുള്ള മോഡലുകൾക്ക്. എന്നിരുന്നാലും, സെമി-കണ്ടക്ടർ ക്ഷാമം ഇപ്പോഴും തങ്ങളുടെ പ്രൊഡക്ഷനെ ബാധിക്കുന്നുണ്ടെന്നും ഈ പ്രശ്നം കാരണം കമ്പനിക്ക് കഴിഞ്ഞ ക്വാട്ടറിൽ 12,000 യൂണിറ്റിനടുത്ത് നിർമ്മിക്കാൻ കഴിഞ്ഞില്ലെന്നും മഹീന്ദ്ര കൂട്ടിച്ചേർത്തു.

തങ്ങളുടെ പൂർണ്ണ പ്രൊഡക്ഷൻ ശേഷിയും ഉപയോഗപ്പെടുത്തുന്നതിലും തീർപ്പാക്കാത്ത ഓർഡറുകൾ ക്ലിയർ ചെയ്യുന്നതിലും ഇപ്പോൾ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മഹീന്ദ്ര പറയുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഥാർ ഫൈവ്-ഡോർ, XUV300 ഫെയ്‌സ്‌ലിഫ്റ്റ് എന്നിങ്ങനെ ബ്രാൻഡ് രണ്ട് പുതിയ ലോഞ്ചുകൾക്ക് തയ്യാറെടുക്കുകയാണ്. ഇരു മോഡലുകളും അടുത്ത വർഷം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Mahindra to clear off their pending orders

Story first published: Saturday, May 27, 2023, 8:50 [IST]

Source link

Facebook Comments Box
error: Content is protected !!