നിന്റെ പാെക്കിൾ അന്നാണ് ആദ്യമായി കാണുന്നത്; ഇല്യാനയോട് രൺബീർ പറഞ്ഞത്; ചർച്ചയായി പരാമർശം

Spread the love


Thank you for reading this post, don't forget to subscribe!

Bollywood

oi-Abhinand Chandran

|

ബോളിവുഡിൽ മുൻനിര നായകൻമാരിലൊരാളാണ് രൺബീർ കപൂർ. നീതു കപൂറിന്റെയും അന്തരിച്ച നടൻ ഋഷി കപൂറിന്റെയും മകനായ രൺബീർ സാവരിയ എന്ന സിനിമയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്ത ഈ സിനിമ പരാജയമായിരുന്നു. എന്നാൽ രൺബീറിനെ തേടി തുടർന്നും അവസരങ്ങളെത്തി. റോക്ക് സ്റ്റാർ, വേക്ക് അപ്പ് സിദ്ധ്, യഹ് ജവാനി ഹെ ദിാനി. തമാശ, ബർഫി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനം രൺബീർ കാഴ്ച വെച്ചു.

Also Read: ബാപ്പ മരിച്ചപ്പോൾ ഇച്ചാക്ക പറഞ്ഞത് മറക്കില്ല; അദ്ദേഹം പൊട്ടിക്കരയുന്നത് കണ്ടത് അന്ന് മാത്രം; ഇബ്രാഹിം കുട്ടി

ബ്രഹ്മാസ്ത്ര, തൂ ജൂത്തി മേം മക്കർ എന്നീ സിനിമകളാണ് രൺബീറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. കരിയറിൽ വിജയ പരാജയങ്ങൾ ഒരുപോലെ കണ്ട നടനാണ് രൺബീർ കപൂർ. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാര്യങ്ങളാലും പലപ്പോഴും രൺബീർ ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. പ്രണയ ​ഗോസിപ്പുകളാണ് എന്നും രൺബീറിനെ വാർത്തകളിൽ നിറച്ചത്.

ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായുള്ള പ്രണയം ഏറെ ചർച്ചയായിരുന്നു. രണ്ട് വർഷം ദീപികയുമായി പ്രണയത്തിലായിരുന്നു രൺബീർ. എന്നാൽ കത്രീന കൈഫിനെ പരിചയപ്പെട്ടതോടെ ദീപികയെ ഉപേക്ഷിച്ച രൺബീർ കത്രീനയുമായി പ്രണയത്തിലായി. നീണ്ട ആറ് വർഷങ്ങൾ ഈ ബന്ധം നിലനിന്നു.

എന്നാൽ ഈ ബന്ധവും അവസാനിച്ചു. ജഗ ജസൂസ് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പിരിയുന്നത്. ശേഷം ആലിയ ഭട്ടുമായി പ്രണയത്തിലായ രൺബീർ നടിയെ വിവാഹം ചെയ്തു. ഇരുവർക്കും ഇന്നൊരു മകളുമുണ്ട്. നടി ഇല്യാന ഡിക്രൂസിനെക്കുറിച്ച് ആലിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

2012 ൽ പുറത്തിറങ്ങിയ ബർഫി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്രയായിരുന്നു മറ്റൊരു പ്രധാന വേഷം ചെയ്തത്. സിനിമയുടെ പ്രൊമോഷൻ ഭാ​ഗമായുള്ള അഭിമുഖത്തിന് മൂവരും ഒരുമിച്ചെത്തിയിരുന്നു.

അന്ന് ഇല്യാനയുടെ ഭം​ഗിയെക്കുറിച്ച് രൺബീർ തുറന്ന് പറഞ്ഞു. ‘ഇല്യാനയെ ഇതിന് മുമ്പ് ഏറ്റവും കൂടുതൽ ഞാൻ കണ്ടിട്ടുള്ളത് പൊള്ളാച്ചിയിൽ പോയപ്പോൾ അവിടെയുള്ള ടെലിവിഷൻ ചാനലുകളിലാണ്. ഏത് ചാനൽ വെച്ചാലും
ഇവൾ ഡാൻസ് ചെയ്യുന്നത് കാണാം. ഇവളുടെ പൊക്കിൾ ആദ്യമായി കണ്ട ഞാൻ അത്ഭുതപ്പെട്ടു. മനോഹരമായ പൊക്കിളാണ് നിനക്ക്,’ രൺബീർ പറഞ്ഞു. ഇതേ കേട്ട ചിരിച്ച പ്രിയങ്ക ഇത് പോലൊരു പ്രശംസം വേറെ എവിടെ നിന്നം ലഭിക്കില്ലെന്നും ഇല്യാനയോട് പറഞ്ഞു.

Also Read: ‘ജീവിക്കാൻ സമ്മതിക്കണം, മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യം!’; പ്രതികരിച്ച് സുരേഷ് കുമാർ

തെന്നിന്ത്യയിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച ശേഷമാണ് ഇല്യാനയ്ക്ക് ബോളിവുഡിൽ അവസരം ലഭിക്കുന്നത്. ബർഫിക്ക് ശേഷം നിരവധി അവസരങ്ങൾ ബോളിവുഡിൽ നിന്നും വന്നു. മേം തേര ഹീറോ, റസ്തം, റെയ്ഡ്, ദ ബി​ഗ് ബുൾ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. അൺഫെയർ ആന്റ് ലവ്ലി എന്ന സിനിമയാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.

കഴിഞ്ഞ ദിവസമാണ് താൻ അമ്മയാവാൻ പോവുന്ന കാര്യം ഇല്യാന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നടി വിവാ​ഹിതയല്ല, കാമുകന്റെ വിവരവും പുറത്ത് വിട്ടിട്ടില്ല. ഇതോടെ കുഞ്ഞിന്റെ അച്ഛനാരാണെന്ന ചോദ്യവും വന്നു. എന്നാൽ ഇതിനോടൊന്നും നടി പ്രതികരിച്ചിട്ടില്ല.

തമിഴിൽ നൻപൻ എന്ന സിനിമയിലൂടെയാണ് ഇല്യാന ശ്രദ്ധ പിടിച്ചു പറ്റുന്നത്. കരിയറിന്റെ തുടക്ക കാലത്ത് തെലുങ്ക് സിനിമകളിലാണ് ഇല്യാന കൂടുതലും അഭിനയിച്ചത്. എന്നാൽ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ ഇല്യാനയെ കാണാറില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

When Ranbir Kapoor Made A Naughty Comment About Ileana Dcruz; Words Goes Viral Again

Story first published: Saturday, May 27, 2023, 9:09 [IST]Source link

Facebook Comments Box
error: Content is protected !!