ഫോർച്യൂണർ വിറയ്ക്കുമോ? ടാറ്റയുടെ തന്ത്രവുമായി എംജി ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ

Spread the love


Thank you for reading this post, don't forget to subscribe!

Four Wheelers

oi-Gokul Nair

ഇന്ത്യൻ വിപണിയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ അതികായകനായ ടൊയോട്ട ഫോർച്യൂണറിനെ വെല്ലുവിളിക്കാനെത്തിയ ഭീമനായിരുന്നു എംജി ഗ്ലോസ്റ്റർ. അ‍ഡ്വഞ്ചർ ട്രിപ്പുകൾക്ക് പോകുന്നവർക്കു ചേരുന്ന വാഹനമെന്ന ഖ്യാതിയെല്ലാം ഉണ്ടായിരുന്നുവെങ്കിലും വിപണിയിൽ കാര്യമായ ശോഭിക്കാനാവാതെ പോയ മല്ലനായിരുന്നു ഗ്ലോസ്റ്റർ.

വിൽപ്പന മോശമല്ലാതെ തുടരുന്നുണ്ടെങ്കിലും എംജി ഗ്ലോസ്റ്റർ വാങ്ങാൻ ആളെത്തുന്നുണ്ടെങ്കിലും വിപണിയിൽ ഒരു ഇംപാക്‌ട് ഉണ്ടാക്കിയെടുക്കാൻ ഇവനായില്ലെന്ന് പറയാം. എന്തിന് ഫോർഡ് എൻഡവർ പടിയിറങ്ങിയിട്ടും ആ അവസരവും എംജിക്ക് മുതലെടുക്കാനായില്ല. പിന്നാലെയെത്തിയ ജീപ്പ് മെറിഡിയൻ ഇക്കാര്യത്തിൽ അൽപം വിജയിക്കുകയും ചെയ്‌തു. ഗ്ലോസ്റ്ററിനെ ജനകീയനാക്കാനുള്ള പരിശ്രമത്തിലാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മോറിസ് ഗരാജസ് എന്ന എംജി മോട്ടോർസ്.

ഇതിനായി പിന്തുടരുന്നത് ടാറ്റയുടെ ഒരു കുതന്ത്രമാണ്. ഗ്ലോസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പെഷ്യൽ ബ്ലാക്ക് സ്റ്റോം എഡിഷൻ പുറത്തിറക്കാൻ പോവുന്നുവെന്ന പ്രഖ്യാപനമാണിത്. ഫുൾ-സൈസ് പ്രീമിയം എസ്‌യുവിയുടെ വരാനിരിക്കുന്ന വേരിയന്റിന്റെ പുതിയ ടീസറും കമ്പനിയിപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ബ്ലാക്ക് സ്റ്റോം എഡിഷൻ പൂർണമായും കറുപ്പിലാണ് ഒരുക്കുന്നത്. ഇന്റീരിയറിലും ഇതിന്റെ നവീകരണങ്ങൾ ഉണ്ടാവുമെന്നാണ് ടീസർ സൂചന നൽകിയിരിക്കുന്നത്.

ഇതോടൊപ്പം ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷന്റെ ഫ്രണ്ട് ഫെൻഡറിൽ ‘ബ്ലാക്ക് സ്റ്റോം’ ബാഡ്ജും ഉണ്ടാവും. ടാറ്റ ഹാരിയർ, സഫാരി റെഡ് ഡാർക്ക് എഡിഷൻ അല്ലെങ്കിൽ മാരുതി സുസുക്കി നിന്നുള്ള ബ്ലാക്ക് എഡിഷൻ മോഡലുകളിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് ഇപ്പോൾ എംജിയും പരീക്ഷിക്കാനിറങ്ങുന്നത്. മാറ്റങ്ങൾ സാധാരണയായി ഫീച്ചർ മെച്ചപ്പെടുത്തലുകളോട് കൂടിയതാവും. പുതിയ ബ്ലാക്ക് അലോയ് വീലുകൾ, പുതുക്കിയ ഗ്രിൽ, കറുപ്പിൽ ഒരുങ്ങിയ മറ്റ് ഭാഗങ്ങൾ, ഡാർക്ക് ഇന്റീരിയർ എന്നിവ ഗ്ലോസ്റ്ററിന് ഒരു പുത്തൻ ഫീൽ നൽകും.

ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷന് പുറംമോടിക്കൊപ്പം പുതിയ ബ്ലാക്ക് ലെതർ അപ്‌ഹോൾസ്റ്ററി ലഭിക്കുമോ എന്ന് കണ്ടറിയണം. ഈ മോഡലിൽ മെക്കാനിക്കൽ അല്ലെങ്കിൽ എഞ്ചിൻ നവീകരണങ്ങളോ മറ്റ് പരിഷ്ക്കാരങ്ങളോ ഒന്നുംതന്നെ പ്രതീക്ഷിക്കേണ്ടതില്ല. ഇപ്പോൾ ബിഎസ്-VI ഫേസ് 2 കംപ്ലയിന്റായ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. വാഹനത്തിന്റെ ഫ്രണ്ട്-വീൽ ഡ്രൈവ് പതിപ്പ് 159 bhp കരുത്തിൽ പരമാവധി 373 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം എംജി ഗ്ലോസ്റ്റർ ഫോർ വീൽ ഡ്രൈവ് മോഡലിന് 214 bhp പവറിൽ 480 Nm torque വരെയും നൽകാനാവും. രണ്ട് വേരിയന്റുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ലഭിക്കുന്നത്. അതായത് ഫുൾ-സൈസ് എസ്‌യുവിയിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലെന്ന് സാരം. 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവൽ 1, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒരു എയർ ഫിൽട്ടർ, കണക്റ്റഡ് ടെക്‌ എന്നീ സവിശേഷതകളും മറ്റുമാണ് ഗ്ലോസ്റ്ററിലുള്ളത്.

ഗ്ലോസ്റ്റർ ശ്രേണിയുടെ എക്സ്ഷോറൂം വില 38.08 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. വരാനിരിക്കുന്ന ബ്ലാക്ക് സ്റ്റോം എഡിഷന് ഇതിൽ നിന്നും അൽപം ഉയർന്ന വില മുടക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ടൊയോട്ട ഫോർച്യൂണർ കൂടുതലായി ആധിപത്യം പുലർത്തുന്ന സെഗ്‌മെന്റിൽ എസ്‌യുവിയെ പ്രസക്തമായി നിലനിർത്താൻ വരാനിരിക്കുന്ന ഈ സ്പെഷ്യൽ എഡിഷൻ എംജി മോട്ടോർസിനെ സഹായിക്കും.

എം.ജി ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഗ്ലോസ്റ്റര്‍. ഈ സെഗ്മെന്റില്‍ ആദ്യത്തെ ഫീച്ചറുകളുടെയും സുരക്ഷ സന്നാഹങ്ങളുടെയും അകമ്പടിയോടെയാണ് ഗ്ലോസ്റ്റര്‍ എത്തിയത്. തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ച് ആറ്, ഏഴ് സീറ്റുകളിലും വാഹനം വീട്ടിലെത്തിക്കാം. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ലെവല്‍-1 സാങ്കേതികവിദ്യയിൽ ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ്, ഓട്ടോമാറ്റിക് പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Mg gloster black storm edition teased ahead of launch rival toyota fortuner

Story first published: Saturday, May 27, 2023, 10:01 [IST]





Source link

Facebook Comments Box
error: Content is protected !!