കൊച്ചി> ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന പുതിയ ചിത്രം ‘ഞാന്‍ കര്‍ണ്ണന്‍’ റിലീസിനൊരുങ്ങി. ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് ആണ് സിനിമയുടെ സംവിധായിക. ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. കൊച്ചിയിലെ കെ സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഉടനെ ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തും.
വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സംവിധായിക പ്രൊഫ: ശ്രിചിത്ര പ്രദീപ് പറഞ്ഞു.
അഭിനേതാക്കൾ:ടി.എസ്.രാജു,ടോണി,പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്,ശിവദാസ് വൈക്കം,ജിൻസി,രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോൻ,സാവിത്രി പിള്ള, എം.ടി.അപ്പൻ,ബി. അനിൽകുമാർ. ആകാശ് ബാനറിൽ – ശ്രിയ ക്രിയേഷൻസ്ആണ് സിനിമ ഒരുക്കുന്നത്.
ഡി.ഒ.പി :- പ്രസാദ് അറുമുഖൻ.അസോസിയേറ്റ് ഡയറക്ടർ- :ദേവരാജൻകലാസംവിധാനം- :ജോജോ ആന്റണിഎഡിറ്റർ -: രഞ്ജിത്ത് ആർമേക്കപ്പ് :- സുധാകരൻ പെരുമ്പാവൂർ
പ്രൊഡക്ഷൻ കൺട്രോളർ- : രാജേഷ് കളമശ്ശേരി, പി.ആർ.ഒ -പി.ആർ.സുമേരൻസ്റ്റുഡിയോ- :കെ സ്റ്റുഡിയോസ്റ്റിൽ ഫോട്ടോഗ്രാഫർ-: ബെൻസിൻ ജോയ്, എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ