Television
oi-Ranjina P Mathew
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ശക്തരായ രണ്ട് മത്സരാർഥികളാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ഇരുവരും തമ്മിൽ സ്നേഹത്തിൽ സംസാരിക്കുന്ന ഒരു രംഗം പോലും പ്രേക്ഷകന് കാണാൻ സാധിക്കില്ല. രണ്ടുപേരും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവരായതുകൊണ്ട് തന്നെ നേരിൽ കണ്ടാൽ വാക്ക് തർക്കവും അടിയുമാണ്. പ്രേക്ഷകർ ഇവരെ ടോം ആന്റ് ജെറി കോമ്പോ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ ദിവസം വയറ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി അഖിലിനെ മാറ്റിയിരുന്നു. എല്ലാവിധ ഭക്ഷണവും അഖിൽ കഴിക്കാറില്ല. അതുകൊണ്ട് തന്നെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ആശുപത്രിയിലേക്ക് അഖിലിനെ മാറ്റിയെന്ന് ബിഗ് ബോസ് അറിയിച്ച ശേഷം ശോഭ വിശ്വനാഥ് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. അതുവഴി അഖിലിനെ സ്വന്തം നാടായ കൊല്ലത്തേക്ക് പാക്ക് ചെയ്യാൻ വഴിയുണ്ടോയെന്നാണ് ശോഭ ബിഗ് ബോസിനോട് ചോദിച്ചത്.
അസുഖം മൂലം ആശുപത്രിയിലേക്ക് മാറ്റിയൊരാളെ കുറിച്ച് ശോഭ ഇത്തരത്തിൽ പറഞ്ഞത് വളരെ ക്രൂരമായിപോയി എന്നാണ് പിന്നീട് പ്രേക്ഷകരിൽ ഭൂരിഭാഗവും ശോഭയെ വിമർശിച്ച് കുറിച്ചത്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Bigg Boss Malayalam Season 5: Sobha Viswanath-Akhil Marar Tom And Jerry Fight Started Again
Story first published: Saturday, May 27, 2023, 11:56 [IST]