സാറ അലി ഖാനും ശുഭ്മനും പിരിഞ്ഞു; താരസുന്ദരിയെ ഉപേക്ഷിച്ചത് സച്ചിന്റെ മകള്‍ സാറയ്ക്കായി!

Spread the love


Bollywood

oi-Abin MP

|

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് ശുഭ്മന്‍ ഗില്‍. വിരാട് കോഹ്ലിയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായി ക്രിക്കറ്റ് ലോകം കണക്കാക്കുന്നത് ശുഭ്മന്‍ ഗില്ലിനെയാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ക്രിക്കറ്റ് ലോകത്ത് ധാരാളം നേട്ടങ്ങളാണ് ശുഭ്മന്‍ സ്വന്തമാക്കിയത്. ഏകദിന ഇരട്ട സെഞ്ച്വറിയടക്കമുള്ള നേട്ടങ്ങള്‍ ഇതിനോടകം താരം തന്റെ പേരിലാക്കി കഴിഞ്ഞു. ക്രിക്കറ്റ് ലോകത്തെ ഈ സൂപ്പര്‍ താരം സോഷ്യല്‍ മീഡിയയിലേയും താരമാണ്.

Also Read: അതിന് ശേഷം അച്ഛനെന്നെ വീട്ടിൽ നിന്ന് പുറത്താക്കി; മകനെ എന്നിൽ നിന്നകറ്റി; കുടുംബത്തിനുള്ളിലെ ചതിയെന്ന് വനിത

ശുഭ്മന്റെ പ്രണയവും എന്നും ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചാ വിഷയങ്ങളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുമായുള്ള ശുഭ്മന്റെ പ്രണയം സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ പിന്നീട് ശുഭ്മന്‍ ബോളിവുഡ് താരം സാറ അലി ഖാനുമായി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

തങ്ങളെക്കുറിച്ചുള്ള പ്രണയ ഗോസിപ്പുകളോട് ശുഭ്മനോ സാറയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എങ്കിലും വാര്‍ത്തകള്‍ പ്രചരിക്കുന്നത് തുടരുകയാണ്. പലപ്പോഴും ക്രിക്കറ്റ് മാച്ചിനിടെ ആരാധകര്‍ ശുഭ്മന്‍ കളിക്കാനിറങ്ങിനറങ്ങുമ്പോള്‍ സാറയുടെ പേര് ചാന്റ് ചെയ്യുന്നതും പതിവാണ്. താരം അതിഥിയായി എത്താറുള്ള അഭിമുഖങ്ങളിലും സാറയുടെ പേര് പരാമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ വാര്‍ത്തകളോടിതുവരേയും ആരും തന്നെ പ്രതികരിച്ചിട്ടില്ല.

Also Read: ‘ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല…’; ശോഭയെ കൈകളിൽ എടുത്തുകൊണ്ട് വന്ന് അഖിൽ മാരാർ!

അതുകൊണ്ട് തന്നെ ശുഭ്മനും സാറയും തമ്മില്‍ പ്രണയത്തിലാണോ, ആണെങ്കില്‍ ശുഭ്മന്റെ കാമുകിയായ സാറ ഏത് സാറയാണ് എന്നൊക്കെയുള്ള കാര്യത്തില്‍ സോഷ്യല്‍ മീഡിയയും ആശങ്കയിലാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചാ വിഷയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശുഭ്മനും സാറ അലി ഖാനും പിരിഞ്ഞിരിക്കുകായണ്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഈ ചര്‍ച്ച തുടങ്ങുന്നത്.

Also Read: തമിഴിലെ മുൻനിര നായികയാവേണ്ടിയിരുന്ന നടി; എല്ലാം ഉപേക്ഷിച്ച് പോയതിന് കാരണം; പുതിയ ചിത്രം വൈറൽ

പോയ വര്‍ഷമായിരുന്നു സാറ അലി ഖാനും ശുഭ്മന്‍ ഗില്ലും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമാകുന്നത്. ഇരുവരും ഒരുമിച്ച് ഡിന്നറിന് പോയതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നതോടെയാണ് ഈ വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കുന്നത്. പിന്നീടൊരു അവസരത്തില്‍ ഇരുവരും ഒരുമിച്ചുള്ള എയര്‍പോര്‍ട്ടില്‍ നിന്നുമുളള ചിത്രവും സോഷ്യല്‍ മീഡിയിയല്‍ വൈറലായി. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിക്കുകയായിരുന്നു.

സാറ അലി ഖാനുമായുള്ള ശുഭ്മന്റെ പ്രണയ വാര്‍ത്ത സജീവമാകും മുമ്പ് ശുഭ്മന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ട പേരാണ് സാറ ടെണ്ടുല്‍ക്കറുടേത്. 2020 ലായിരുന്നു ഈ ഗോസിപ്പിന്റെ തുടക്കം. തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്‍ ആണെന്ന് സാറ പറഞ്ഞതോടെയാണ് തുടക്കം. പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരത്തിലെ ശുഭ്മന്റെ പ്രകടനത്തെ സാറ പ്രശംസിക്കുകയും ചെയ്തു. അന്നു മുതല്‍ ഇരുവരും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങള്‍ അടക്കി വാഴുകയായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍ പുറത്തു വന്നു.

സാറ അലി ഖാനും ശുഭ്മനും പരസ്പരം അണ്‍ഫോളോ ചെയ്തതോടെ ഇരുവരും പിരിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണമെന്ന് അറിയില്ല. പ്രണയ വാർത്തകളെ അവഗണിക്കാനാകും ഇരുവരും അങ്ങനെ ചെയ്തതെന്നും കരുതപ്പെടുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Sara Ali Khan And Shubman Gill Unfollows Each Other In Instagarm Is It For Sara Tendulkar

Story first published: Saturday, May 27, 2023, 13:16 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!