ഹണി ട്രാപ്പ് തന്നെ; ഫർഹാന സിദ്ദിഖിനെ ചുറ്റികകൊണ്ട്‌ തലക്കടിച്ചു, ആഷിഖ് നെഞ്ചിൽചവിട്ടി എല്ലുകൾ ഒടിച്ചു

Spread the loveThank you for reading this post, don't forget to subscribe!

തിരൂർ > കോഴിക്കോട് ഹോട്ടൽ വ്യാപാരിയായ തിരൂർ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പ്. മുഖ്യ പ്രതികളായ ചെർപ്പുളശ്ശേരി സ്വദേശികളായ ഷിബിലി, സുഹൃത്ത് ഫർഹാന എന്നിവരെ തിരൂരിലെത്തിച്ചു. മൂന്നാം പ്രതി ആഷിഖിനെ തിരൂർ കോടതി റിമാൻഡ്‌ ചെയ്‌തു.

കഴിഞ്ഞ 18 നാണ് ഷിബിലിയുടെ നിർദ്ദേശപ്രകാരം സിദ്ദീഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ 2 മുറികൾ ബുക്ക് ചെയ്യുന്നത്. വൈകിട്ടോടെ സിദ്ദീഖും പ്രതികളും റൂമിലെത്തി. രാത്രി പ്രതികൾ സിദ്ദീഖിൻ്റെ മുറിയിലെത്തുകയും തുടർന്നുണ്ടായ കശപിശയിൽ ആഷിഖ് സിദ്ദീഖിൻ്റെ നെഞ്ചിൽ ശക്തിയായി ചവിട്ടുകയും ഫർഹാന തൻ്റെ കയ്യിലുണ്ടായിരുന്ന ചുറ്റികയെടുത്ത് തലക്കടിക്കുകയും തുടർന്ന് നെഞ്ചിലെയും തലയിലേയും പരുക്കുമൂലം സിദ്ദീഖ് മരണപ്പെടുകയുമായിരുന്നു.

മരണം ഉറപ്പായ ശേഷം പ്രതികൾ മാനാഞ്ചിറയിലെത്തി ഒരു ടോളി ബാഗ് വാങ്ങി മൃതദേഹം ബാഗിലാക്കാൻ ശ്രമിച്ചെങ്കിലും ബാഗിൽ കയറ്റാൻ കഴിയാത്തതിനാൽ 19 ന് ടൗണിൽ പോയി കട്ടറും മറ്റൊരു ട്രോളി  ബാഗും വാങ്ങി മുറിയിലെത്തി ബാത്ത് റൂമിൽ വെച്ച് മൃതദേഹം കട്ടർ ഉപയോഗിച്ച് 3 കഷ്ണമാക്കി മുറിച്ച് രണ്ടു ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളുകയായിരുന്നു. കട്ടർ അടക്ക മുള്ള ഉപകരണങ്ങളും ചോര തുടച്ചു നീക്കിയ തുണികളും ബാഗിലാക്കി മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്‌തു.

24 ന് പുലർച്ചെ ഒറ്റപ്പാലത്തു നിന്നും ട്രയിൻ വഴി ചെന്നൈയിലെത്തി ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പോലിസ് പിടിയിലാകുകയായിരുന്നാരെന്ന് ജില്ലാ പോലീസ് സുപ്രണ്ട് സുജിത് ദാസ് പറഞ്ഞു. പ്രതികളായ ഷിബിലിയേയും ഫർഹാന യേയും അങ്ങാടിപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ആഷിഖിനെ വെള്ളിയാഴ്ച രാത്രി തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിൻ്റെ മുൻപാകെ ഹാജരാക്കി തിരൂർ സബ് ജയിലിൽ റിമാൻഡ്‌ ചെയ്‌തു.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!