പെട്രോളിന് പകരം നിറച്ചത് ഡീസൽ, ഡെലിവറി ദിവസം പുലിവാല് പിടിച്ച് മഹീന്ദ്ര ഡീലർ

Spread the love


Thank you for reading this post, don't forget to subscribe!

Off Beat

oi-Gokul Nair

ഒരു കാർ വാങ്ങുക എന്നത് ഏവരുടേയും വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരിക്കുമല്ലോ. പ്രത്യേകിച്ച് ഒരു പുത്തൻ കാർ ആണെങ്കിൽ ഷോറൂമിൽ പോയി അതിന്റെ നടപടികൾ പൂർത്തിയാക്കുന്നത് ഒരു വല്ലാത്ത ഫീലാണെന്നു തന്നെ പറയാം. ബുക്കിംഗിനും ഡെലിവറിക്കുമായി ഡീലർഷിപ്പുകളിൽ എത്തുമ്പോൾ എന്താ സാധിച്ച ആ സന്തോഷം മറ്റൊരു കാര്യത്തിനും നൽകാനാവില്ല.

എന്നാൽ ഇത്തരത്തിൽ ഡെലിവറിയെടുക്കാൻ പോവുമ്പോൾ പണികിട്ടിയാലുള്ള അവസ്ഥയൊന്ന് ചിന്തിച്ചുനോക്കിക്കെ. ഷോറൂമിൽ നിന്നും വണ്ടിയെടുത്ത് നേരെ അപകടങ്ങളിൽ ചെന്ന് ചാടുന്നതൊക്കെ ഏതൊരു വ്യക്തിയുടേയും ദുസ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ ഡെലിവറി ദിവസം ഡീലറിൽ നിന്നും പണികിട്ടുന്ന അവസ്ഥയും വല്ലാതെ വേദനിപ്പിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ഇൻ്റർനെറ്റിൽ അത്തരമൊരു സംഭവം ചർച്ചയാവുകയാണ്. ഡെലിവറി ദിവസം ഡീലർ പെട്രോൾ വാഹനത്തിൽ ഡീസൽ നിറച്ചാൽ എപ്പടിയിറുക്കും?

ഏറെ പ്രിയപ്പെട്ട വാഹനം ഡെലിവറിയെടുക്കാനായി പോയ മഹീന്ദ്രയുടെ ഉപഭോക്താവിനാണ് ഈ കയിപ്പേറിയ അനുഭവമുണ്ടായിരിക്കുന്നത്. തന്റെ പെട്രോൾ XUV700 എസ്‌യുവിയിൽ ഡീസൽ നിറച്ചതാണ് സംഭവം. എന്നാൽ ഈ തെറ്റ് മനസിലാക്കിയ ഡീലർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വണ്ടിയെടുക്കാൻ ഏറെ സന്തോഷത്തോടെയെത്തിയ വ്യക്തിയാവട്ടെ തനിക്ക് പുത്തൻ വാഹനം വേണമെന്ന വാശിയിലായിരുന്നു. ഡീലർഷിപ്പ് ജീവനക്കാർ ഡീസൽ ഇന്ധനം ഊറ്റി ഫ്യുവൽ ടാങ്ക് വൃത്തിയാക്കി കൊടുത്തിട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ഡീലറിൽ നിന്ന് രേഖാമൂലമുള്ള വ്യവസ്ഥയിലാണ് മഹീന്ദ്ര XUV700 ഉടമ ഡെലിവറി എടുത്തത്. അടുത്ത ദിവസം തന്റെ പുതിയ കാറിൽ ഡ്രൈവ് ചെയ്യാൻ പോയ വാഹന ഉടമ വീണ്ടും പുലിവാല് പിടിച്ചു. ഗുരുതരമായ ഫ്യുവൽ ലീക്കിന്റെ പണിയാണ് ഇത്തവണ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതോടെ വണ്ടി മാറ്റി നൽകണമെന്ന പരാതിയോടെയാണ് ഉടമ ഇന്റർനെറ്റിൽ പുതിയ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ മഹീന്ദ്ര കസ്റ്റമർ കെയർ ഇടപെടുകയും ചെയ്‌തു.

എന്നാൽ ഉപഭോക്താവിന് XUV700 മാറ്റി നൽകുമോ എന്നകാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വാഹനങ്ങളിൽ ഇന്ധനം മാറ്റിയടിച്ച് പണിമേടിച്ച ധാരാളം സംഭവങ്ങൾ നാം കേട്ടിട്ടുണ്ടാവും. എന്നാൽ ഡീലർഷിപ്പിൽ നിന്നും ഇത്തരമൊരു ദുരനുഭവം ഉണ്ടാവുന്നത് ആദ്യമായാവും. പമ്പുകളിൽ നിന്നുണ്ടാവുന്ന അശ്രദ്ധമൂലമെല്ലാമാവും പൊതുവേ ഇത്തരം കാര്യങ്ങൾ സംഭവിക്കാറ്. ഗുരുതരമായ എഞ്ചിന്‍ തകരാറുണ്ടാക്കുന്ന് കാര്യമാണ് ഇന്ധനം മാറിയടിക്കുന്നത്. പെട്രോളിനും ഡീസലിനും വ്യത്യസ്ത സ്വഭാവമാണുള്ളത്.

ഇങ്ങനെ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി ചെയ്യേണ്ടത് എന്താണെന്ന് പലര്‍ക്കും ധാരണയില്ല. ഇന്ധനം മാറിയടിച്ചെന്ന് മനസിലാക്കിയാൽ ആദ്യം ചെയ്യേണ്ടത് കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത് എന്നതാണ്. കാര്‍ ഡ്രൈവ് ചെയ്ത് തുടങ്ങിയതിന് പിന്നാലെയാണ് ഇന്ധനം മാറിയടിച്ചത് മനസ്സിലാക്കുന്നതെങ്കില്‍ ഉടന്‍ കാര്‍ നിര്‍ത്തി ഇഗ്നീഷനില്‍ നിന്നും താക്കോല്‍ ഊരുകയും ചെയ്യേണം. രണ്ട് ഇന്ധനങ്ങൾക്കും വ്യത്യസ്‌തമായ സ്വഭാവമാണുള്ളതെന്ന് പറഞ്ഞുവല്ലോ. അതെങ്ങനെയെന്ന് പറഞ്ഞു തരാം.

ഡീസലിന് ഇൻഫ്ലമേഷൻ കുറവാണ്. ഉയർന്ന ഫ്ലാഷ് പോയിന്റും ഉണ്ട്. ആയതിനാൽ ജ്വലനത്തിന് ഉയർന്ന കംപ്രഷൻ മർദ്ദം ആവശ്യമാണ്. അതേസമയം മറുവശത്ത് പെട്രോളിന് പ്രവർത്തിക്കാൻ ഒരു ചെറിയ സ്പാർക്ക് മതിയാവും. ഡീസൽ ഒരു ഇന്ധനം മാത്രമല്ല, ലൂബ്രിക്കറ്റിംഗ് ഗുണങ്ങളുമുണ്ട്. കൂടാതെ, പെട്രോളിന് 91-95 ഒക്ടേൻ സംഖ്യയും താഴ്ന്ന 15-20 സെറ്റെയ്ൻ സംഖ്യയും ഉണ്ട്. ഡീസലിന് ഏകദേശം 45-55 സെറ്റെയ്ൻ സംഖ്യയും താഴ്ന്ന 15-25 ഒക്ടെയ്ൻ സംഖ്യയും ഉണ്ട്.

അബദ്ധവശാൽ പെട്രോൾ കാറിൽ ഡീസൽ നിറച്ചാൽ പെട്രോൾ പ്രവർത്തിപ്പിക്കാൻ പ്രോഗ്രാം ചെയ്തിരിക്കുന്ന എഞ്ചിന് കണ്ടാമിനേറ്റഡ് ഫ്യുവലിനെ മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇന്ധനം പെട്രോളിന്റെയും ഡീസലിന്റെയും മിശ്രിതമാണെങ്കിൽ മിക്കവാറും എഞ്ചിന് കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എന്തായാലും ഇപ്പോൾ മഹീന്ദ്ര ഡീലറിൽ നിന്നും സംഭവിച്ച ഈ അബദ്ധം ഉപഭോക്താവിന് ബുദ്ധിമുട്ടുകളൊന്നും കൂടാതെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Mahindra dealer filled diesel in petrol xuv700 on delivery day owner asked for new car

Story first published: Saturday, May 27, 2023, 12:22 [IST]





Source link

Facebook Comments Box
error: Content is protected !!