പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റിലീഫ് ആന്റ് റസ്ക്യൂ പദ്ധതിയുടെ ഇടുക്കി ജില്ലാ തല ഉത്ഘാടനം നടന്നു
1 min read
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റിലീഫ് ആന്റ് റസ്ക്യൂ പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം വണ്ടി പെരിയാർ വ്യാപാരഭവൻ .ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോൺ സെക്രട്ടറി M Hഷിഹാസ് പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു
ജിലയിൽ മഴക്കാലം ശക്തിപ്രാപിച്ചതോടെ . പ്രകൃതി ദുരന്തങ്ങളും അപകട ങ്ങളും സംഭവിക്കുന്ന സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വോളണ്ടിയർമാരുടെ . സന്നദ്ധ പ്രതിരോധ പ്രവർത്തനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റസ്ക്യൂ ആന്റ് റിലീഫ് ടീമിന് രൂപം നൽകിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം റെസ്ക്യൂ ആന്റ് റിലീഫ് – പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലയിലും പദ്ധതി പ്രകാരം സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനമാണ് വണ്ടിപ്പെരിയാർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽവച്ച് നടന്നത്. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോൺ സെക്രട്ടറി MH ഷിഹാസ്ജില്ലാ തല ഉത്ഘാടനം നിർവ്വഹിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ പ്രസിഡന്റ് TA നൗഷാദ് ഉത്ഘാടന യോഗത്തിൽ അധ്യക്ഷനായിരുന്നു. റിട്ടേർട് ഫയർമാൻ pp അബ്ബാസ് ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു.

SDPI ഇടുക്കി ജില്ലാ സെക്രട്ടറി TS ഷാജഹാൻ . വണ്ടി പെരിയാർ ഗ്രാമ പഞ്ചായത്തംഗം KA റഹ് നാസ് . പെരിയാർ ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. തടർന്ന് റസ്ക്യൂ സ്ക്വാഡിന്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഉ പകരണങ്ങൾ വിതരണം ചെയ്തു. ഇടുക്കി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും 60 പേരാണ് റസ്ക്യൂ & റിലീഫ് സ്ക്വാഡിലുള്ളത്. ഇവർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലയിലെ യുണിറ്റ് കമ്മിറ്റി അഗങ്ങൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകി. ഇവരെയും ദുരന്ത നിവാരണപ്രവർത്തനങ്ങളിൽ പങ്കാളികളാക്കും








ന്യൂസ് ബ്യൂറോ
വണ്ടിപ്പെരിയാർ