ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

 

 ഇടുക്കി മൂലമറ്റം:

 മൂലമറ്റത്ത് ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. രാവിലെ പതിന്നൊന്നു മണിയോടെ പവർ ഹൗസിൽ നിന്ന് അപ്രതീക്ഷിതമായി വെള്ളം വന്നപ്പോൾ, ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. മൂലമറ്റം സ്വദേശികളും ബന്ധുക്കളുമായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്.

പവർ ഹൗസിൽ നിന്ന് വെള്ളം വരുന്ന കനാലിനു സമീപത്താണ് ഇവർ കുളിക്കാനിറങ്ങിയത്. മുന്നറിയിപ്പില്ലാതെ പവർ ഹൗസിൽ നിന്നും വെള്ളം തുറന്നു വിട്ടതാണ് അപകട കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. മൃതദേഹങ്ങൾ തൊടുപുഴ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി.



Source link

Facebook Comments Box
error: Content is protected !!