സംസ്ഥാന ധനകാര്യം ബിജെപിയുടെ ആഭ്യന്തര വിഷയമല്ല; കേന്ദ്ര സഹമന്ത്രി പറയുന്നത് പാർടി ഓഫീസിൽ തയ്യാറാക്കിയ കണക്കുകൾ: മന്ത്രി കെ എൻ ബാലഗോപാൽ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയെ ന്യായീകരിക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന്  ധനമന്ത്രി കെ എൻ ബാലഗോപാൽ . സംസ്ഥാനത്തിന്റെ ധനകാര്യം ബിജെപിയുടെ ആഭ്യന്തര വിഷയമല്ല. വായ്‌പാനുവാദം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ഒരുകണക്കും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയിട്ടില്ല.

മുൻവർഷങ്ങളിലെല്ലാം ലഭ്യമാക്കിയിരുന്ന വിവരമാണ്‌ മറച്ചുവച്ചിരിക്കുന്നത്‌. സംസ്ഥാന ധന വകുപ്പിന്‌ ലഭിച്ചിട്ടില്ലാത്ത കണക്കാണ്‌ കേന്ദ്ര സഹമന്ത്രി അവതരിപ്പിക്കുന്നത്‌. സംസ്ഥാനത്തെ അറിയിക്കാത്ത കണക്ക്‌ അതുമായി ബന്ധമൊന്നുമില്ലാത്ത കേന്ദ്രസഹമന്ത്രി യഥാർഥ കണക്കെന്ന പേരിൽ പറഞ്ഞുനടക്കുന്നത്‌ ഭരണഘടനാനുസൃതമല്ല. അല്ലെങ്കിൽ തന്റെ പാർടി ഓഫീസിലിരുന്ന് തയ്യാറാക്കിയ കണക്ക്‌ വി മുരളീധരൻ അവതരിപ്പിച്ചതാകാമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ ധനമന്ത്രി മറുപടി നൽകി.

കേരളത്തിലെ ജനങ്ങൾക്ക്‌ അർഹതപ്പെട്ട പണം നിഷേധിക്കുന്നതിനെകുറിച്ചാണ്‌ സംസ്ഥാന സർക്കാർ പറയുന്നത്‌. അതിൽ അസഹിഷ്‌ണുത കാട്ടിയിട്ട്‌ ഒരുകാര്യവുമില്ല. അർഹതപ്പെട്ട പണം കിട്ടിയേ തീരും. കേരളീയർക്ക്‌ ശമ്പവും പെൻഷനും ചികിത്സയുമൊക്കെ ഉറപ്പാക്കാൻ ഈ പണം ആവശ്യമാണ്‌. അത്‌ നിഷേധിക്കുന്നതിനൊപ്പം നിൽക്കുകയല്ല കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി ചെയ്യേണ്ടത്‌. പകരം നിയമപ്രകാരം സംസ്ഥാനത്തിന്‌ ലഭിക്കേണ്ട തുകകൾ ഉറപ്പാക്കാനുള്ള ഇടപെടലാണ്‌ വേണ്ടത്‌. 

ഈവർഷം സംസ്ഥാനത്തിന്റെ  മതിപ്പ്‌ച്ചെലവ്‌ ഒന്നേമുക്കാൽ ലക്ഷം കോടി രൂപയാണ്. ഇതിനാവശ്യമായ പണം കണ്ടെത്തിയേ കഴിയൂ. സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ മൂന്ന് ശതമാനം വായ്‌പയാകാമെന്നത്‌ ധനഉത്തരവാദിത്ത നിയമം നൽകുന്ന അവകാശമാണ്‌. ഇതനുസരിച്ച്‌  രണ്ടായിരം കോടി രൂപ കടമെടുക്കാൻ ഏപ്രിലിൽ താൽകാലികാനുമതി നൽകിയിരുന്നു. ഈ മാസം 15,390 കോടി കടമെടുക്കാൻ അനുമതി നൽകി. ഇതിൽ താൽകാലിക അനുമതിയിലൂടെ അനുവദിച്ച തുക കുറച്ച് 13,390 കോടി രൂപ വായ്‌പ എടുക്കാമെന്നാണ്‌ കേന്ദ്രം അറിയിച്ചത്‌.

കേന്ദ്ര കണക്ക്‌ പരിഗണിച്ചാലും ചട്ടപ്രകാരം 32,442 കോടി രൂപ വായ്‌പയെടുക്കാൻ അവകാശമുണ്ട്. എന്നാൽ വായ്‌പാപരിധി ചുരുക്കിയതിനെക്കുറിച്ച് കേന്ദ്ര സർക്കാരിന് മറുപടിയില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമുള്ള കടമെടുപ്പ് പരിധിയിലുള്ള 55,182 കോടിയിൽ 34,661 കോടി രൂപയും കേരളം എടുത്തെന്ന വി മുരളീധരന്റെ വാദം തെറ്റിധരിപ്പിക്കലാണ്. കേരളത്തിൽ ധൂർത്താണെന്ന ആക്ഷേപം ഉത്തരവാദിത്തപ്പെട്ട കസേരയിൽ ഇരുന്ന്‌ പറയാൻ പാടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ മൈതാന പ്രസംഗത്തിന്റെ രീതിയിൽ സമീപിക്കുന്നത്‌ ലജ്ജാകരമാണ്‌.  കേന്ദ്രം 6.4 ശതമാനമാണ് കടം എടുക്കുന്നത്. അതിനെകുറിച്ചാണ്‌ വി മരളീധരൻ ജനങ്ങളോട്‌ വിശദീകരിക്കേണ്ടതെന്നും  ധനമന്ത്രി പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!