മുഷ്ത്താഖ് സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡ് സുമേഷ് കോടിയത്തിന്

Spread the love


Thank you for reading this post, don't forget to subscribe!

കോഴിക്കോട് > കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് സ്പോർട്ട്സ്  ഫോട്ടോഗ്രാഫി അവാർഡ് ദേശാഭിമാനി ഫോട്ടോഗ്രാഫർ സുമേഷ് കോടിയത്തിന്. പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി എ മുഹമ്മദ് കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാർഥം കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയതാണ് 10000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ്.

അവാർഡിനർഹമായ ഫോട്ടോ

2021 ഡിസംബർ 21ന് ദേശാഭിമാനി  പത്രത്തിൽ പ്രസിദ്ധീകരിച്ച കേരള അത്ലറ്റിക് മീറ്റിൽ ലോങ്ജംബിൽ ഒന്നാം സ്ഥാനം നേടുന്ന ചിത്രമാണ് അവാർഡിനർഹമായത്. ഫോട്ടോഗ്രാഫർമാരായ പി മുസ്തഫ, അലി കോവൂർ, പത്രപ്രവർത്തകൻ സി പി വിജയകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

കണ്ണൂർ പയ്യന്നൂർ കാനായി സ്വദേശിയായ സുമേഷ് കോടിയത്ത് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫറാണ്. അച്ഛൻ: കഞ്ഞിക്കണ്ണൻ, അമ്മ: രമണി, ഭാര്യ : അഖില, മകൻ : ദ്രൗപത്.

ഒളിംപിക് അസോസിയേഷൻ സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡ്, പ്രേംനസീർ ഫോട്ടോഗ്രാഫി അവാർഡ്, മൂന്നുത്തവണ കുടുംബശ്രീ സംസഥാന ഫോട്ടോഗ്രാഫി അവാർഡ്, കുടുംബശ്രീ സരസ് മേള അവാർഡ്, ഐഎഫ്എഫ്‌കെ‌ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!