കൈയ്യടിക്കെടാ… സബ്‌സിഡി കുറച്ചാലും ഇവികള്‍ക്ക് വില കൂട്ടില്ലെന്ന് ഹീറോ ഇലക്ട്രിക്

Spread the love


Thank you for reading this post, don't forget to subscribe!

Two Wheelers

oi-Aneesh Rahman

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകം മുഴുവന്‍ ഒരുമിച്ച് കൈകോര്‍ക്കുകയാണ്. സര്‍ക്കാറുകള്‍ തന്നെ അതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുകയാണ്. വൈദ്യുതിയാണ് ഭാവിയുടെ ഇന്ധനമെന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത സര്‍ക്കാറും നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. സബ്‌സിഡികളുടെ രൂപത്തില്‍ സര്‍ക്കാര്‍ സഹായം ലഭ്യമായി തുടങ്ങിയതോടെ ഇന്ത്യയും ഇലക്ട്രിക് വിപ്ലവത്തിലേക്ക് നടന്നടുക്കുകയായിരുന്നു.

എന്നാല്‍ ഫെയിം കക പദ്ധതിയുടെ ഭാഗമായി നല്‍കി വന്നിരുന്ന സബ്‌സിഡി കേന്ദ്രം വെട്ടിക്കുറക്കാന്‍ പോകുന്ന ഞെട്ടിക്കുന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നത്. അതിന് പിന്നാലെ മിക്ക ഇലക്ട്രിക് വാഹന നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഈ സാഹചര്യത്തില്‍ മുന്‍നിര വാഹന നിര്‍മാതാക്കളില്‍ നിന്ന് വ്യത്യസ്തരാകുകയാണ് ഹീറോ ഇലക്ട്രിക്.

സബ്‌സിഡി കുറച്ചാലും തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധത ഒരിക്കല്‍ കൂടി തെളിയിക്കുയാണ് ഹീറോ ഇലക്ട്രിക്. ഫെയിം കക സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തിലും ഇലക്ട്രിക് ടൂവീലറുകള്‍ ജനകീയമാക്കുന്നതിനും അവയുടെ ഉടമസ്ഥാവകാശ ചെലവുകള്‍ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുന്നതിനുമുള്ള ദൗത്യത്തില്‍ കമ്പനി ഉറച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉല്‍പ്പാദനവും വില്‍പനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015-ലാണ് ഫെയിം (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ) പദ്ധതി അവതരിപ്പിച്ചത്. ഫെയിമിന്റെ രണ്ടാം ഘട്ടം 2019 ഏപ്രില്‍ ഒന്നിനാണ് സമാരംഭം കുറിച്ചത്. തുടക്കത്തില്‍ 2022 മാര്‍ച്ച് വരെ മാത്രമായിരുന്നു ഇതിന് സാധുത ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് 2024 മാര്‍ച്ച് 31 വരെ നീട്ടി.

ഏകദേശം 10,000 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്. ഇലക്ട്രിക് ടൂവീലറുകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി 2021 ജൂണില്‍ കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഒരു kWh-ന് ഇന്‍സെന്റീവ് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തി. ഇതിന്റെ പരമാവധി പരിധി ഇവിയുടെ എക്സ് ഫാക്ടറി വിലയുടെ 20 ശതമാനമായിരുന്നു. അത് 40 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ജൂണ്‍ 01 മുതല്‍ ഫെയിം II പദ്ധതി പ്രകാരം ഇലക്ട്രിക് ടൂവീലറുകള്‍ക്ക് നല്‍കിവരുന്ന സബ്സിഡി നിലവിലുള്ള kWh-ന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറയും. സബ്സിഡിയുടെ പരമാവധി പരിധി 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്യും. ഇതോടെ ഏഥര്‍ എനര്‍ജിയടക്കമുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ഏകദേശം 30000 രൂപ വരെ ഇവികള്‍ക്ക് വില കൂടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു.

എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതില്‍ താങ്ങാനാവുന്ന വില ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും വില സ്ഥിരത നിലനിര്‍ത്തുന്നത് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണെന്നുമാണ് ഹീറോ ഇലക്ട്രിക് വിശ്വസിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ ലൈനപ്പിന്റെ വില കൂട്ടാതിരിക്കുന്നതിലൂടെ അധിക ചിലവുകള്‍ കൂടാതെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്നാണ് ഹീറോ ഇലക്ട്രിക് പ്രതീക്ഷിക്കുന്നത്.

സബ്സിഡി കുറയുന്നത് ഉപഭോക്താവിന് ഗുണകരമല്ല. ഇത് ഇലക്ട്രിക് ടൂവീലറുകളുടെ സ്വീകാര്യത കുറയുന്നതിന് ഇടയാക്കിയേക്കാം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വില്‍പ്പന ഉണ്ടായേക്കാം. എന്നാല്‍ എക്സ്പോണന്‍ഷ്യല്‍ വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താന്‍ കഴിഞ്ഞേക്കില്ലെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു. സബ്സിഡികള്‍ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിട്ടും വിലകളില്‍ പിടിച്ചുനിര്‍ത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹീറോ ഇലക്ട്രിക് വിവിധ സെഗ്മെന്റുകള്‍ക്കും ഉപഭോക്തൃ മുന്‍ഗണനകള്‍ക്കും അനുസൃതമായി വൈവിധ്യമാര്‍ന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ പുറത്തിറക്കിയ ഹീറോ ഇലക്ട്രിക്കിന്റെ ഒപ്റ്റിമ CX 5.0, ഒപ്റ്റിമ CX 2.0, NYX എന്നീ മോഡലുകള്‍ അത്യാധുനിക ജാപ്പനീസ് മോട്ടോര്‍ സാങ്കേതികവിദ്യയിലാണ് വരുന്നത്.

ഇത് തടസമില്ലാത്ത റൈഡ് ഉറപ്പാക്കുന്നതോടൊപ്പം ജര്‍മ്മന്‍ ഇസിയു (ECU) സാങ്കേതികവിദ്യ സമാനതകളില്ലാത്തതും കൃത്യതയാര്‍ന്നതുമായ പെര്‍ഫോമന്‍സ് ഉറപ്പ് നല്‍കുകയും ചെയ്യുന്നു. വൈവിധ്യം നിറഞ്ഞ ഇന്ത്യന്‍ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ പണികഴിപ്പിച്ചിട്ടുള്ളത്. വിശ്വാസ്യത, പെര്‍ഫോമന്‍സ്, താങ്ങാനാവുന്ന വില എന്നിവയാണ് ഇതിന്റെ എക്‌സ് ഫാക്ടറുകള്‍.

റിമോട്ട് മെയിന്റനന്‍സ്, മെച്ചപ്പെടുത്തിയ ബാറ്ററി ലൈഫ്, മെച്ചപ്പെട്ട ചാര്‍ജിംഗ് കാര്യക്ഷമത എന്നിവ പോലുള്ള ഫീച്ചറുകള്‍ അവയില്‍ സജ്ജീകരിച്ചിരിക്കുന്നു. എതിരാളികള്‍ സബ്‌സിഡി വെട്ടിക്കുറച്ചതിന്റെ ആഘാതം ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കാന്‍ ഒരുങ്ങുമ്പോള്‍ വിലയില്‍ മാറ്റം വരുത്താന്‍ തയാറാകാത്ത ഹീറോ ഇലക്ട്രിക്കിന്റെ നിലപാട് കൈയ്യടി അര്‍ഹിക്കുന്നു. എന്നാല്‍ ഇത് വില്‍പ്പനയില്‍ പ്രതിഫലിക്കുമോയെന്ന് നമുക്ക് കണ്ടറിയാം.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Hero electric will not increase electric scooter price despite fame ii subsidy reduction

Story first published: Wednesday, May 31, 2023, 13:05 [IST]





Source link

Facebook Comments Box
error: Content is protected !!