Kerala weather update | സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ തെക്കൻ ജില്ലകളില്‍ ശക്തമായ മഴയക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, മലപ്പുറം എന്നിങ്ങനെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ വടക്ക് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും മഴ ശക്തമാവുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം കേരള തീരത്ത് ട്രോളിംഗ് നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് പ്രഖ്യാപനം നടത്തി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം.

Also read-മഴ പ്രവചനാതീതമായേക്കാം; രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ശേഖരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യഭാഗങ്ങളിലും കാലവർഷം എത്തിക്കഴിഞ്ഞു. കാലവർഷത്തിനു മുന്നോടിയായി വരുംദിവസങ്ങളിൽ മഴ തുടരാനാണു സാധ്യത.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!