T20 World Cup 2022: 4, 9, 9 സ്‌കോറുകള്‍; രാഹുലിനെ പുറത്താക്കണം! ഇതാ കാരണങ്ങള്‍

Spread the love
Thank you for reading this post, don't forget to subscribe!

യാഥാസ്ഥിതിക സമീപനം

ടി20 ഫോര്‍മാറ്റില്‍ ബാറ്റര്‍മാരെ സംബന്ധിച്ച് അതിവേഗം റണ്‍സ് അടിച്ചൂകൂട്ടാനുള്ള സുവര്‍ണാവസരമാണ് പവര്‍പ്ലേ. അതു അവര്‍ പരമാവധി പ്രയോജനപ്പെടുത്തിയേ തീരൂ. പവര്‍പ്ലേയില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ളവരെയാണ് ടി20യില്‍ ഓപ്പണിങ് ചുമതല ടീമുകള്‍ ഏല്‍പ്പിക്കാറുള്ളത്. പക്ഷെ വളരെ യാഥാസ്ഥിതിക സമീപനമാണ് കെഎല്‍ രാഹുല്‍ പവര്‍പ്ലേയില്‍ സ്വീകരിക്കുന്നതെന്നു കാണാം.

പരമാവധി പ്രതിരോധിച്ച് തന്റെ വിക്കറ്റ് കാക്കുന്നതില്‍ മാത്രമാണ് രാഹുലിന്റെ ശ്രദ്ധ. ഈ കാരണത്താല്‍ നായകനും ഓപ്പണിങ് പങ്കാളിയുമായ രോഹിത് ശര്‍മ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയും വലിയ ഷോട്ടുകള്‍ക്കായി നിര്‍ബന്ധിതനാവുകയും ചെയ്യും. ടി20യില്‍ നിര്‍ഭയമായ, അറ്റാക്കിങ് സമീപനമാണ് ടീം സ്വീകരിച്ചിരിക്കുന്നതെന്നു രോഹിത്തും ദ്രാവിഡും നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വിരുദ്ധമായ ശൈലിയിലാണ് രാഹുല്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

Also Read: T20 World Cup 2022: ഇന്ത്യ വീണ്ടും സെമി കാണാതെ മടങ്ങുമോ? സാധ്യത തള്ളേണ്ട!

മോശം ഫോം

പരിക്കിനെ തുടര്‍ന്ന് 10 മാസത്തോളം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു കെഎല്‍ രാഹുല്‍. നാട്ടിലും വിദേശത്തും നടന്ന പല പരമ്പരകളും അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പിനു തൊട്ടുമുമ്പ് സിംബാബ്‌വെ പര്യടനത്തിലൂടെയാണ് രാഹുല്‍ ടീമില്‍ മടങ്ങിയെത്തിയത്. ഈ വര്‍ഷം വെറും 13 ടി20കളില്‍ മാത്രമേ താരം ഈ വര്‍ഷം കളിച്ചിട്ടുള്ളൂ. ഇവയില്‍ നേടിയതാവട്ടെ 121 സ്‌ട്രൈക്ക് റേറ്റില്‍ 328 റണ്‍സുമാണ്.

ടി20 ലോകകപ്പിനു മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരേ നടന്ന സന്നാഹ മല്‍സരത്തില്‍ രാഹുല്‍ തകര്‍പ്പന്‍ ഫിഫ്റ്റിയടിച്ചിരുന്നു. ടൂര്‍ണമെന്റിലും അദ്ദേഹം ഇതാവര്‍ത്തിക്കുമെന്നു ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്.

Also Read: IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

റിഷഭ് പന്ത് പുറത്തിരിക്കുന്നു

ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ നേരത്തേ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് യുവ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത്. പക്ഷെ ലോകകപ്പില്‍ ഇത്തവണ ഇനിയും അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോര്‍ഡുള്ള റിഷഭ് പുറത്തിരിക്കുമ്പോള്‍ മോശം ഫോമിലുള്ള രാഹുല്‍ എങ്ങനെ കളിക്കുന്നുവെന്നതാണ് ചോദ്യം.

പവര്‍പ്ലേയില്‍ ബൗളര്‍മാര്‍ക്കെതിരേ ആക്രമിച്ച് കളിച്ച് റണ്‍സെടുക്കാന്‍ രാഹുലിനേക്കാള്‍ കഴിവ് റിഷഭിനുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ രാഹുലിനു പകരം റിഷഭിനെ ഇന്ത്യ ഇയുള്ള മല്‍സരങ്ങളില്‍ ഓപ്പണറായി കളിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.



Source by [author_name]

Facebook Comments Box
error: Content is protected !!