എം.സി റോഡില്‍ പൊലീസ് ജീപ്പ് മറിഞ്ഞു, ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

 

 കൊല്ലം അഞ്ചല്‍  : എം.സി റോഡില്‍ പൊലീസ് ജീപ്പ് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

രാവിലെ എട്ടരയോടെ വാളകം ബഥനി സ്കൂളിന് സമീപമാണ് അപകടം.

നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരേ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചതും ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലേതാണ് മറിഞ്ഞ വാഹനം. കൊട്ടാരക്കര ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.

വാളകം സ്റ്റേഷനില്‍ നിന്ന് പൊലീസ് സ്ഥലത്തെത്തി.





Source link

Facebook Comments Box
error: Content is protected !!