07/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ചീയപ്പാറ വെള്ളച്ചാട്ടം എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പ്രളയ ചിത്രം ഗുജറാത്തിലേത്.

1 min read

കഴിഞ്ഞ മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ചിത്രം വ്യാജമാണ്. പ്രളയത്തില്‍ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കൊച്ചി-ധനുഷ്‌കോടി ദേശീയ പാത 85ലെ അടിമാലി – മൂന്നാര്‍ ഭാഗത്താണ് എന്ന തലക്കെട്ടോടേയാണ് ഈ ചിത്രം ചില പ്രമുഖ ഫേസ്ബുക്ക് പ്രൊഫൈലുകളും ഇന്‍സ്റ്റ ഗ്രാം, ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്. ഇതോടെ നിരവധി ഫോണ്‍ വിളികളാണ് അടിമാലി പോലിസ്, പ്രദേശത്തെ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിലെ സ്ഥലം തെറ്റായി രേഖപ്പെടുത്തി ആരോ പ്രചരിപ്പിച്ചതാണെന്ന് വ്യക്തമായത്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!