ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങുക ഇനി അത്ര എളുപ്പമല്ല, കഞ്ഞിയിൽ പാറ്റയിട്ട് ആമ്പിയറും

Spread the love


Thank you for reading this post, don't forget to subscribe!

Two Wheelers

oi-Gokul Nair

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തരംഗമായി മാറിയിരിക്കുന്ന സമയമായിരുന്നു ഈയടുത്തു വരെ. എന്നാൽ ഇനി വൈദ്യുത വാഹനങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് നിലക്കുമെന്ന ഭയമാണ് ഇപ്പോൾ കമ്പനികൾക്കുള്ളത്. കാരണം കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ തന്നെയാണ്. ഫെയിം II സബ്‌സിഡിയായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനാല്‍ ജൂണ്‍ ഒന്നുമുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വില കൂടുകയാണ്.

രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഫെയിം (FAME). ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്നതാണ് ഇതിന്റെ പൂര്‍ണരൂപം. എന്തായാലും ഇതിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഇനി മുതൽ പരിമിതിയുണ്ടായിരിക്കും.

ഘനവ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിജ്ഞാപനമനുസരിച്ച്, ഫെയിം രണ്ട് സ്‌കീമിന് കീഴിലുള്ള സബ്‌സിഡി 15,000 കിലോവാട്ടില്‍ നിന്ന് 10,000 കിലോവാട്ട് ആയി കുറച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഓല, ഏഥർ, ടിവിഎസ് പോലുള്ള ഇലക്ട്രിക് വാഹന നിർമാതാക്കൾ തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ വിപണിയിലെ മറ്റൊരു പ്രധാനിയായ ആമ്പിയർ ഇലക്‌ട്രിക്കും തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ആമ്പിയർ തങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം 39,100 രൂപ വരെയാണ് വില ഉയർത്തിയിരിക്കുന്നത്. 2023 ജൂൺ 1 മുതൽ FAME II സബ്‌സിഡി പരിഷ്‌കരിച്ചതോടെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളെല്ലാം വില കൂട്ടുകയാണ്. ഇനി മുതൽ പ്രൈമസ്, മാഗ്നസ് EX, സീൽ EX ഇവിക്ക് അധികം മുടക്കേണ്ടി വരുന്നത് ചിലപ്പോൾ കമ്പനിയുടെ വിൽപ്പനയെ ബാധിക്കാനിടയുണ്ട്.

ഒറ്റയടിക്ക് ഇത്രയുമധികം തുക ഉയർത്തിയത് ഉപഭോക്താക്കളെ പിന്നോട്ടു വലിച്ചേക്കാം. സബ്‌സിഡിയിലുണ്ടായ മാറ്റമനുസരിച്ച് സീൽ EX മോഡലിന് 20,900 രൂപയുടെ വില വർധനവ് ലഭിക്കുന്നു. അങ്ങനെ ഇവി സ്വന്തമാക്കണമെങ്കിൽ ഇനി മുതൽ 95,900 രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. അതേസമയം ആമ്പിയർ മാഗ്നസ് EX സ്‌കൂട്ടറിന്റെ വില 21,000 രൂപ കൂടി. നിലവിൽ 1.05 ലക്ഷം രൂപയാണ് ഈ പതിപ്പിനായി ചെലവഴിക്കേണ്ടി വരുന്ന വില.

കമ്പിനിയുടെ ടോപ്പ്-സ്പെക്ക് പ്രൈമസ് ഇലക്ട്രിക് സ്‌കൂട്ടറിന് 39,100 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുപ്രകാരം 1.49 ലക്ഷം രൂപയാണ് ഈ മോഡലിനായി നൽകേണ്ടി വരുന്ന എക്സ്ഷോറൂം വില. നേരത്തെയുണ്ടായിരുന്ന താങ്ങാനാവുന്ന ടാഗ് ഇതോടെ നഷ്‌ടപ്പെട്ട ആമ്പിയർ വിപണിയിൽ ഇനി മുതൽ ഏഥർ 450X, ഓല s1 പ്രോ, ബജാജ് ചേതക് തുടങ്ങിയ ഇവികളുമായാണ് മത്സരിക്കേണ്ടി വരുന്നത്.

ഓല, ടിവിഎസ്, ഏഥർ, ബജാജ് ഓട്ടോ എന്നിവയ്ക്ക് ശേഷം ഈ വർഷം മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ അഞ്ചാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയാണ് ആമ്പിയർ. കഴിഞ്ഞ മാസം 9,632 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി പ്രതിമാസ വിൽപ്പനയിൽ 12 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. എന്നിരുന്നാലും, വിലക്കയറ്റം ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

ആമ്പിയർ സീൽ EX, മാഗ്നസ് EX എന്നിവയ്ക്ക് മുമ്പ് മൊത്തം 34,500 രൂപ സബ്‌സിഡിക്ക് അർഹതയുണ്ടായിരുന്നു. എന്നാൽ ഘനവ്യവസായ മന്ത്രാലയം അടുത്തിടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും വാഹനത്തിന്റെ വിലയുടെ 15 ശതമാനമായി പരിമിതപ്പെടുത്തുകയും ബാറ്ററി ശേഷിയുടെ സബ്‌സിഡി 10,000 രൂപയായി കുറയ്ക്കുകയും ചെയ്തു. സീൽ EX ഇലക്ട്രിക്കിന് 60V, 2.3 kWh ലിഥിയം ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് 1.8 KW ഇലക്ട്രിക് മോട്ടോറുമായാണ് പ്രവർത്തിക്കുന്നത്.

സ്കൂട്ടറിന് 80-100 കിലോമീറ്റർ റേഞ്ചും 50-55 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡുമാണുള്ളത്. അതേസമയം സീലിന്റെ പരമാവധി ലോഡിംഗ് കപ്പാസിറ്റി 150 കിലോ ആണ്. മോഡൽ 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ എടുക്കും. മാഗ്നസ് EX- ഇവിക്ക് അഡ്വാൻസ്‌ഡായ 60V, 38.25 Ah ലിഥിയം ബാറ്ററി പായ്ക്കാണുള്ളത്. ഇലക്ട്രിക് മോട്ടോർ സീൽ EX പതിപ്പിന് സമാനമാണ്.

ഫുൾ ചാർജിൽ 80 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന സ്‌കൂട്ടറിന് മണിക്കൂറിൽ 50 കിലോമീറ്ററാണ് പരമാവധി വേഗത. 0 മുതൽ 40 കിലോമീറ്റർ വരെ 10 സെക്കൻഡിനുള്ളിൽ കൈവരിക്കാനാകും. പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 6 മുതൽ 7 മണിക്കൂർ വരെ എടുക്കുമെന്നാണ് ആമ്പിയർ പറയുന്നത്. റിവേഴ്സ് മോഡ്, സൈഡ് സ്റ്റാൻഡ് സെൻസർ, സംയോജിത ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ ഉപയോഗപ്രദമായ ഫീച്ചറുകളും മാഗ്നസ് ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്.

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും

Allow Notifications

You have already subscribed

English summary

Ampere primus magnus ex electric scooters become more expensive new price list details

Story first published: Friday, June 2, 2023, 13:20 [IST]





Source link

Facebook Comments Box
error: Content is protected !!