കാട്ടുപോത്തിനെ പിൻതുടർന്നു, ഇറച്ചി മുറിച്ചെടുത്തു; മൂന്നാറിൽ 5 പേർ അറസ്റ്റിൽ

Spread the love

മൂന്നാർ തലയാർ എസ്റ്റേറ്റിൽ പരിക്കേറ്റുവീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ.150 കിലോ ഇറച്ചി കണ്ടെടുത്തു.

തലയാർ എസ്‌റ്റേറ്റ് നിവാസികളായ രാമർ(40)അമൃതരാജ്(36)ആനന്ദകുമാർ (38), കറുപ്പുസ്വാമി (46),രമേഷ്(36) എന്നിവരെയാണ്് മൂന്നാർ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

3 വയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്.ചാക്കിലാക്കിയ നിലയിൽ 150 കിലോ ഇറച്ചി ഇവരിൽ നിന്നും കണ്ടെടുത്തു.

അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചുവരികയായിരുന്നെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോൾ തങ്ങൾ ഇറച്ചി ശേഖരിക്കുകയായിരുന്നെന്നുമാണ് ഇവർ ഉദ്യോഗസ്ഥരെ അറയിച്ചിട്ടുള്ളത്.ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതർ കസ്റ്റഡിയിൽ എടുത്തു.

അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ ഉദ്യോഗസ്ഥ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല.ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്.

പരസ്പരമുള്ള ഏറ്റുമുട്ടൽ മൂലമോ മറ്റ് മൃഗങ്ങളുടെ ആക്രമണം മൂലമോ പോത്തിന് പരിക്കേറ്റിരിക്കാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല.പ്രതികളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!