ഒഡിഷ ട്രെയിൻ അപകടം: ​ഗതാ​ഗതം പുനഃസ്ഥാപിച്ചെന്ന് റെയിൽവേ

Spread the loveThank you for reading this post, don't forget to subscribe!

കൊൽക്കത്ത > ഒഡിഷ ബാലസോറിൽ ട്രെയിൻ അപകടം നടന്നതിനെ തുടർന്ന് തടസപ്പെട്ട റെയിൽ ​ഗതാ​ഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു. ദക്ഷിണ പൂർവ റെയിൽവേ വിഭാ​ഗമാണ് പാത ​നിലവിൽ ​ഗതാ​ഗതത്തിന് അനുയോജ്യമാണെന്ന് കുറിപ്പിലൂടെ അറിയിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് ബാലസോറിൽ 3 ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഷാലിമാർ- ചെന്നൈ കോറമാൻഡൽ എക്സ്പ്രസ്, ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ​ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽ പെട്ടത്. 288 പേർ അപകടത്തിൽ മരിച്ചു.ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഇതു വഴിയുള്ള ​ഗതാഹതം തടസപ്പെട്ടിരുന്നു.

റെയിൽവേ മന്ത്രിയുടെ നിരീക്ഷണത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയെന്നും അപ്,ഡൗൺ ലൈനുകൾ യാത്രയ്ക്ക് അനുയോജ്യമാക്കുകയും ചെയ്തെന്ന് റെയിൽവേ അറിയിച്ചു. രണ്ട് ലെനിൽകൂടിയും ട്രെയിൻ ഓടിച്ചുവെന്നും ​ഗതാ​ഗതം പുനസ്ഥാപിച്ചുവെന്നും റെയിൽവേ പറഞ്ഞു. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box
error: Content is protected !!