പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ; എപി ഷൗക്കത്ത് അലി ക്രൈംബ്രാഞ്ച് എസ്.പി

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പോലീസ് ആസ്ഥാനം എ ഐ ജി ഹരിശങ്കറിന് പുതിയ ചുമതല നൽകി. സൈബർ ഓപ്പറേഷൻസ് എസ് പിയായാണ് പുതിയ നിയമനം. എപി ഷൗക്കത്ത് അലിയെ ഭീകരവാദ വിരുദ്ധ സേനയിൽ നിന്ന് ക്രൈംബ്രാഞ്ച് എസ് പിയായി മാറ്റി നിയമിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തുന്നത്. കഴിഞ്ഞ 30നും പൊലീസ് തലപ്പത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിനെ പോലീസ് ആസ്ഥാനം എഐജിയായി മാറ്റി നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് പാലക്കാട്ടെ പുതിയ എസ് പി. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് പഥംസിംഗിനെ വയനാട് ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു.

ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റിന്റെ പുതിയ ചുമതല പി നിധിൻ രാജിന് നൽകി. വിജിലൻസ് എസ്.പി പി ബിജോയിയെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിലേക്ക് മാറ്റി നിയമിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി കെ എസ് സുദർശനനെ വിജിലൻസിലേക്ക് മാറ്റി നിയമിച്ചു. കെ എ പി (രണ്ട്) കമാൻഡന്റ് വി എം സന്ദീപിനെ സിവിൽ സപ്ലൈസ് വിജിലൻസ് ഓഫീസർ ആയി മാറ്റി നിയമിച്ചു.

മെയ് 30നും പൊലീസ് തലപ്പത്ത് മാറ്റം വരുത്തിയിരുന്നു. കെ പത്മകുമാറിനും ഷെയ്‌ക് ദർവേഷ് സാഹിബിനും സ്ഥാനക്കയറ്റം നൽകി. ഇരുവർക്കും ഡിജിപി റാങ്ക് നൽകി. കെ പത്മകുമാറിനെ ജയിൽ ഡിജിപിയാക്കിയാണ് സ്ഥാനക്കയറ്റം. ഷെയ്‌ക് ദർവേഷ് സാഹിബ് ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തേക്കാണ്. ബൽറാം കുമാർ ഉപാദ്ധ്യായ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഡിജിപി ആയും എച്ച് വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചിരുന്നു.

നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

കോഴിക്കോട്
കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!