ഇടുക്കി ശാന്തമ്പാറയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു.
1 min read
സലിം ടി.യു
ശാന്തമ്പാറ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വൻസംഘർഷത്തിലേയ്ക്ക് കലാശിക്കുകയായിരുന്നു.
കോൺഗ്രസ് ശാന്തമ്പാറ മണ്ഡലം വൈസ്.പ്രസി. ബിജു വടമറ്റത്തിനാണ് പരിക്കേറ്റത്. ബിജുവിനെ അടിമാലി താലൂക്കാശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. മറ്റ് ചില കോൺഗ്രസ് പ്രവർത്തകർക്കും മർദ്ദനമേറ്റിട്ടുണ്ട്.
2500 ഓളം വോട്ട് പോൾ ചെയ്തതിൽ 2100 ഓളം വോട്ട് നേടി LDF പാനൽ തിരഞ്ഞെടുപ്പിൽ ജയിച്ചു.
വോട്ട് ചലഞ്ച് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം തുടർന്ന് സംഘർഷമായി മാറുകയായിരുന്നു.
Facebook Comments Box